Tag: karayad
കാരയാട് ഭ്രാന്തൻ കുറുക്കൻ്റെ ശല്യം രൂക്ഷം; രണ്ട് പേർക്ക് കടിയേറ്റു. ജനങ്ങൾ ഭീതിയിൽ
അരിക്കുളം: കാരയാട് മേഖലയിൽ ഭ്രാന്തൻ കുറുക്കൻ്റെയും നായയുടെയും ശല്ല്യം രൂക്ഷം. ഇന്ന് രാവിലെ രണ്ടാളുകൾക്ക് കുറുക്കന്റെ കടിയേറ്റു. വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. ജനങ്ങൾ ഭീതിയിലാണ്. സ്കൂളിൽ പോകുന്ന കുട്ടികളെ ഉൾപ്പെടെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഈ കാര്യത്തിൽ അടിയന്തിരമായി ഇടപ്പെട്ട് ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടിലെ തെരുവ് നായകളേയും
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് കാരയാടെ സി.പി.എം പ്രവർത്തകർ; രാധക്കും മധുവിനും സ്നേഹവീടിന്റെ താക്കോൽ കെെമാറി മന്ത്രി പി.എ.മുഹമ്മദ് റിയാസ്
അരിക്കുളം: രാധക്കും മധുവിനും സ്വന്തം വീട്ടിൽ സമാധാനമായി കിടന്നുറങ്ങാം, അടച്ചുറപ്പുള്ള വീടെന്ന അവരുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് കാരയാടെ സി.പി.എം പ്രവർത്തകർ. സി.പി.എം കാരയാട് ലോക്കലിലെ തറമ്മൽ നോർത്ത് ബ്രാഞ്ച് മീത്തലെ പൊയിലങ്ങൽ രാധക്കും മധുവിനും പുതുതായി നിർമ്മിച്ചു നലകിയ സ്റ്റേഹ വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
അരിക്കുളം കാരയാടില് കണ്ടെത്തിയ ഗുഹയ്ക്ക് സമീപം കാല്ക്കുഴികളും കണ്ടെത്തി; മഹാശില സംസ്കാരകാലത്തെ ശവമടക്കു സമ്പ്രദായങ്ങളുമായി സമാനതകളെന്ന് പുരാവസ്തു വകുപ്പ്
അരിക്കുളം: കാരയാട് ഉമ്മിണിയത്ത് മീത്തലിൽ (കാളിയത്ത് മുക്ക്) കഴിഞ്ഞദിവസം വീടു നിർമാണത്തിന് സ്ഥലം നിരപ്പാക്കുന്നതിനിടയിൽ കണ്ടെത്തിയ ഗുഹയിൽ പുരാവസ്തുഗവേഷകർ കൂടുതൽ പരിശോധന തുടങ്ങി. വ്യാഴാഴ്ച നടത്തിയ പര്യവേക്ഷണത്തിനിടയിൽ ഗുഹയുടെ സമീപത്തായി കാൽക്കുഴികളും കണ്ടെത്തി. മഹാശിലാസ്മാരകമായ ചെങ്കൽഗുഹയുടെ സമീപത്ത് സാധാരണയായി ഇത്തരം കുഴികൾ കാണാറുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകുന്ന പുരാവസ്തുവകുപ്പ് ജില്ലാ ഓഫീസർ കെ. കൃഷ്ണരാജ് പറഞ്ഞു.