Tag: KAPPAD BEACH

Total 14 Posts

ബ്ലൂ ഫ്ലാഗ് ഉയർത്തി കാപ്പാട് തീരം

കൊയിലാണ്ടി: അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഇന്ന് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയർത്തി. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഫ്ലാഗ് ഉയർത്തിയത്. ഉയർന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അംഗീകാരമാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ. ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ

കാപ്പാട് തീരത്ത് പ്രവേശന ഫീസ് ഏര്‍പ്പെടുത്തരുതെന്ന് തീരസംരക്ഷണ വേദി

ചേമഞ്ചേരി: കാപ്പാട് നിവാസികള്‍ക്ക് കടല്‍തീരത്തെ പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ പ്രവേശന ഫീസ് പിന്‍വലിപ്പിക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാപ്പാട് തീരസംരക്ഷണ വേദി കെ. ദാസന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ അന്യായവും നിയമവിരുദ്ധവുമായാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്ന് നിവേദനത്തില്‍ കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി കാപ്പാട് തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ ഉപകരണങ്ങള്‍ സൂക്ഷിക്കാനും കേടുപാടുകള്‍ തീര്‍ക്കാനുമുളള സൗകര്യം

കാപ്പാട് കടലില്‍ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൂക്കാട്: കാപ്പാട് കടലില്‍ കടുക്ക പറിക്കാനിറങ്ങിയ 29 വയസ്സുകാരന്‍ മുങ്ങി മരിച്ചു. നടുവണ്ണൂര്‍ സ്വദേശി തച്ചറുകണ്ടി ഹാരിസ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. തുവ്വപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ഹാരിസ് കടുക്ക പറിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ തിരയില്‍പ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ഉടന്‍ ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ ഇറങ്ങി തിരച്ചില്‍ നടത്തി. അധികം വൈകാതെ

കാപ്പാട് ബീച്ച് തുറന്നു; ഇനി ആനന്ദത്തിന്റെ വൈകുന്നേരങ്ങള്‍

പൂക്കാട്: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് നാട് പതുക്കെ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. ആളുകള്‍ ആസ്വാദനത്തിനായി സമയം കണ്ടെത്തിയ സുന്ദരമായ ഇടങ്ങള്‍ വീണ്ടും സജീവമാകുന്നു. എട്ട് മാസത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കാപ്പാട് ബീച്ച് വീണ്ടും ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. കോവിഡ് കേസുകള്‍ കുറഞ്ഞ സമയത്ത് കുറച്ച് ദിവസം ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പക്ഷേ വീണ്ടും കോവിഡ്

error: Content is protected !!