Tag: kappa case
മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെ ഉൾപ്പടെ ലഹരിക്ക് അടിമപ്പെടുത്തുന്ന പ്രവർത്തിയിൽ ഏർപ്പെട്ടു; കോഴിക്കോട് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കോഴിക്കോട്: നഗരത്തിലെ പലഭാഗങ്ങളിലും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വില്പന നടത്തി വിദ്യാർത്ഥികളെയും യുവാക്കളേയും ലഹരിക്ക് അടിമപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെട്ട യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് വീട്ടിൽ ഹാഷിംനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. പ്രതിക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ്
പോലീസിനു നേരെ വടിവാൾ വീശി പോലീസ് വാഹനം അക്രമിച്ചു, പിടിച്ചുപറി, ട്രെയിനിൽ മോഷണം തുടങ്ങി നിരവധി കേസുകൾ; കോഴിക്കോട് യുവാവിനെ കാപ്പചുമത്തി നാടുകടത്തി
കോഴിക്കോട് : പോലീസിനു നേരെ വടിവാൾ വീശി പോലീസ് വാഹനം അക്രമിച്ച കേസിലും പിടിച്ചുപറി, ട്രെയിനിൽ മോഷണം തുടങ്ങി മറ്റ് നിരവധി കേസുകളിലും പ്രതിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി. നടക്കാവ് തായാടി നിലം പറമ്പിൽ ക്രിസ്റ്റഫർ എം കെയാണ് നാടുകടത്തിയത്. രാത്രി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വഴിയാത്രക്കാരുടെ പണവും മൊബൈൽ ഫോണും മറ്റു വിലപിടിപ്പുള്ള മുതലുകളും
കാപ്പ കേസ് പ്രതി ആയുധങ്ങളുമായി പിടിയിൽ; കോഴിക്കോട് നിന്ന് പിടിയിലായത് പയ്യോളി, എടച്ചേരി ഉൾപ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസ് പ്രതി
കോഴിക്കോട്: നിരവധി മോഷണ കേസുകളിലും കവർച്ചാ കേസിലും പ്രതിയായ യുവാവ് പിടിയിൽ. കുന്ദമംഗലം സ്വദേശി അറപ്പൊയിൽ വീട്ടിൽ മുജീബാണ് പിടിയിലായത്. കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് സിറ്റി ക്രൈം സ്ക്വാഡ് പ്രതിയെ പിടികൂടിയത്. വണ്ടിയിൽ നിന്ന് കളവ് നടത്താൻ ഉപയോഗിക്കുന്ന കമ്പിപ്പാരയും മറ്റ് ആയുധങ്ങളും പോലിസ് കണ്ടെടുത്തു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ ഫായിസ് മുഹമ്മദിനെയാണ് സെൻട്രൽ ജയിലിൽ അടച്ചത്. കോഴിക്കോട് റൂറൽ എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ കലക്‌ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ എംഡിഎംഎ, കഞ്ചാവ്
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 മോഷണക്കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ കാപ്പചുമത്തി ജയിലിലടച്ചു
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ (29) കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് വലിയ പറമ്പ് സ്വദേശിയാണ് ഇയാൾ. നല്ലളം, കുന്ദമംഗലം, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പാലം സ്റ്റേഷനുകളിലുമായി 18 കേസുകളിൽ പ്രതിയാണ് ഇയാൾ. കളവും കവർച്ചയും നടത്തി ഒളിവിൽകഴിയുകയായിരുന്നു ഇയാൾ. മോഷണത്തിലൂടെ ലഭിക്കുന്ന