അടിപിടി, തീവെപ്പ് തുടങ്ങി നിരവധി കേസുകൾ; പന്തിരിക്കര സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ കാപ്പ ചുമത്തി നാടുകടത്തി


കോഴിക്കോട്: രണ്ട് യുവാക്കൾക്കെതിരെ പോലീസ് കാപ്പ ചുമത്തി. ആവടുക്കയിലെ കുടത്താം കണ്ടി സജിത്ത്, വേങ്ങേരി അതുൽ എന്ന അപ്പു എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. അടിപിടി, തീവെപ്പ് തുടങ്ങി അഞ്ചോളം കേസുകൾ സജിത്തിനെ പേരിൽ നിലവിലുണ്ട്. രണ്ട് കേസുകളിൽ കോടതി ശിക്ഷിച്ചിട്ടുണ്ട്. കാപ്പാ നിയമ പ്രകാരം സജിത്തിന് ഒരു വർഷം ജില്ലയ്ക്ക് അകത്ത് പ്രവേശിക്കാൻ ആവില്ല.

അതുൽ എന്ന അപ്പുവിന്റെ പേരിൽ നിലവിൽ നാല് കേസുകൾ ഉണ്ട്. കാപ്പാ നിയമപ്രകാരം മൂന്നുമാസം പോലീസ് സ്റ്റേഷനിൽ ഒപ്പുവെക്കണം. കൂടാതെ രണ്ടുപേരും കൂട്ടു പ്രതികളായ കേസുകളും ഉണ്ട്.പെരുവണ്ണാമുഴി പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് പ്രകാരം കാപ്പ ചുമത്തി കണ്ണൂർ റേഞ്ച് ഐജി യതീഷ് ചന്ദ്ര ഐപിഎസ് ആണ് ഉത്തരവിറക്കിയത്.