Tag: Kalolsavam
മലയാളിയുടെ പ്രിയപ്പെട്ട തകരയിലെ ചെല്ലപ്പനാശാരിയായി തകർത്തഭിനയിച്ചു; ജില്ലാ കലോത്സവം നാടക മത്സരത്തിൽ മികച്ച നടനായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി
വടകര: ജില്ലാ സ്കൂൾ കലോത്സവം ഹൈസ്ക്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി . “ശ്വാസം” എന്ന നാടകത്തിൽ തകര സിനിമയിലെ ചെല്ലപ്പനാശാരിയായി വേഷമിട്ടാണ് ഫിദൽ ഗൗതമാണ് ഈ വർഷത്തെ മികച്ച നടൻ. തോടന്നൂർ സബ്ജില്ല കലോത്സവ നാടക മത്സരത്തിലും ഫിദൽ തന്നെയായിരുന്നു മികച്ച നടൻ. കഴിഞ്ഞ
ഉരുൾപ്പൊട്ടലിൽ കുഞ്ഞ് നഷ്ടപ്പെട്ട അമ്മയായി വേദിയിൽ നിറഞ്ഞാടി, കാണികളുടെ കണ്ണ് ഈറനണിയിച്ചു; ജില്ലാ കലോത്സവം നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടി കല്ലാച്ചി ജിയുപി സ്കൂളിലെ അഞ്ചാംക്ലാസുകാരി
കല്ലാച്ചി: വയനാട്, വിലങ്ങാട് ഉരുൾപ്പൊട്ടലിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ മലയാളിയുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ഇതിനിടെയാണ് കല്ലാച്ചി ജി യു പി സ്കൂളിലെ പാർവ്വണയുടെ നാടോടി നൃത്തം ശ്രദ്ദേയമായത്. ജില്ലാ കലോത്സവ വേദിയിൽ അരങ്ങേറിയ നാടോടി നൃത്ത മത്സരത്തിൽ ഉരുൾപ്പൊട്ടലിൽ കുഞ്ഞ് നഷ്ടപ്പെട്ട അമ്മയായി പാർവ്വണ നിറഞ്ഞാടി. നൃത്ത പരിശീലകൻ സുരേന്ദ്രൻ കല്ലാച്ചിയാണ് പാർവ്വണയ്ക്ക് വേണ്ടി
കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത് 8000ത്തോളം വിദ്യാർത്ഥികൾ
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ കലാമത്സരങ്ങള്‍ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ.പൊറ്റക്കാട്, പി.വത്സല, യു.എ.ഖാദര്‍ തുടങ്ങി 20 വേദികളിലാണ് മത്സരം നടക്കുന്നത്. 23നാണ് സമാപനം. പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ബെന്ന്യാമിന്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം
ജില്ലാ സ്കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി സാഹിത്യ നഗരി; കലോത്സവം 19 മുതൽ 23 വരെ, വേദികൾക്ക് നൽകിയത് കോഴിക്കോട്ടുകാരായ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകൾ
കോഴിക്കോട്: ജില്ല സ്കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി സാഹിത്യ നഗരി. നവം. 19 മുതൽ 23 വരെ കോഴിക്കോട് നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 19ന് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് പ്രധാന
നാടകത്തിൽ വീണ്ടും കരുത്തുകാട്ടി പേരാമ്പ്ര ഗവ. യു.പി സ്കൂൾ; കൊക്കൊ.. കൊക്കക്കൊ ജില്ലാ കലോത്സവത്തിലേക്ക്
പേരാമ്പ്ര: പേരാമ്പ്ര സബ്ജില്ല കലോത്സവത്തിൽ നാടക മത്സരത്തിൽ പേരാമ്പ്ര ഗവ. യു.പി സ്കൂളിന്റെ നാടകത്തിന് ഒന്നാംസ്ഥാനം. കൊക്കൊ….. കൊക്കക്കൊ എന്ന നാടകമാണ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ് ടീമിന് ലഭിച്ചത്. കഴിഞ്ഞ തവണയും പേരാമ്പ്ര ഗവ. യു.പി സ്കൂളിലെ നാടകം ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊക്കൊ….. കൊക്കക്കൊയിലെ അഭിനയത്തിന് ആത്മിക, ജഹനാര
ചോമ്പാല ഉപജില്ലാ കലോത്സവം സമാപിച്ചു; ചാമ്പ്യന്മാരായി മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, രണ്ടാം സ്ഥാനം മടപ്പള്ളി ഗവ. ഹയർ സെക്കൻഡറിക്ക്
പുറമേരി: പുറമേരി കടത്തനാട് രാജാസ് സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന ചോമ്പാല ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മടപ്പള്ളി ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. യുപി വിഭാഗത്തിൽ കല്ലാമല യുപിയും നരിക്കുന്ന് യുപിയും ഒന്നാംസ്ഥാനം പങ്കിട്ടപ്പോൾ അഴിയൂർ ഈസ്റ്റ്, ഓർക്കാട്ടേരി
അറബിക് കലോത്സവത്തിൽ കാൽനൂറ്റാണ്ടിലധികമായി തുടരുന്ന ജൈത്രയാത്ര: ഒന്നാം സ്ഥാനം നിലനിർത്തി നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ വീണ്ടും ചരിത്രമെഴുതി
പേരാമ്പ്ര: ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള അറബിക് കലോത്സവത്തിൽ 89 പോയിന്റ് നേടി അറബിക് കലോത്സവത്തിൽ ഓവറോൾ കീരീടം നിലനിർത്തി നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ. 25 വർഷമായി അറബിക് കലോത്സവത്തിൽ ഉപജില്ലാ തലത്തിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‌കൂൾ ഈ കിരീടം നിലനിർത്തുന്നുണ്ട്. പോയിന്റ് നിലയിൽ പേരാമ്പ്ര ഹയർസെക്കൻഡറി സ്‌കൂൾ ഒപ്പമെത്തി ഓവറോൾ കിരീടം
പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു; ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ
വെള്ളിയൂർ: നാല് ദിവസമായി വെള്ളിയൂരിൽ നടന്നുവന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി. നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റണ്ണേഴ്സപ്പ് ആയി. യു.പി.വിഭാഗം സംസ്കൃതോതസവത്തിൽ കൽപത്തൂർ എ.യു.പി.സ്കൂൾ ഒന്നാം
അനൗൺസ്മെന്റ്, കർട്ടൺ ഉയർത്തൽ തുടങ്ങി എല്ലാ പ്രവർത്തനവും കൈയ്യിലൊതുക്കി വനിതാ സംഘം; നാദാപുരം സബ്ജില്ലാ കലോത്സവത്തിൻ്റെ നിയന്ത്രണമേറ്റെടുത്ത് നൂറോളം വനിതകൾ
കല്ലാച്ചി : നാദാപുരം സബ്ജില്ലാ കലോത്സവത്തിൻ്റെ സമ്പൂർണ നിയന്ത്രണമേറ്റെടുത്ത് വനിതകൾ. കല്ലാച്ചി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മുഴുവൻ വേദികളും മൂന്നാം ദിനമായ ഇന്ന് പൂർണ്ണമായി വനിതകൾ നിയന്ത്രിച്ചു. നൂറോളം അധ്യാപികമാരും അധ്യാപക പരിശീലകരും മറ്റും അടങ്ങിയ സംഘമാണ് നിയന്ത്രണം ഏറ്റെടുത്തത്. ഇലഞ്ഞി, ദേവതാരൂ, നീർമാതളം, പവിഴ മല്ലി, ചെമ്പകം, നീലക്കുറിഞ്ഞി,
ചടുലതയാര്‍ന്ന ചുവടുകള്‍, നിറഞ്ഞ കൈയ്യടി; ചോമ്പാല ഉപജില്ലാ കലോത്സവത്തില്‍ മനം കവര്‍ന്ന് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഗോത്രകലകൾ
വടകര: മലപ്പുലയാട്ടം, പളിയ നൃത്തം, മംഗലം കളി തുടങ്ങിയവ പുതിയ മത്സര ഇനങ്ങളായിട്ടും താളം പിഴച്ചില്ല. എ ഗ്രേഡ് തന്നെ ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ നേടിയെടുത്ത് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ടീമുകൾ. ഹയർസെക്കണ്ടറി വിഭാഗം മത്സരത്തിലാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്. ഗോത്രവിഭാഗക്കാരുടെ കലകൾക്ക് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തവണ മാവിലരുടെയും മലവേട്ടുവരുടെയും