Tag: Kakkayam

Total 27 Posts

കക്കയം ഡാമും ഉരക്കുഴി വെള്ളച്ചാട്ടവു കൺകുളിർക്കെ കാണാം; മഴയെ തുടർന്ന് അടച്ചിരുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രം ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും

കൂരാച്ചുണ്ട്: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കക്കയം ഡാം സൈറ്റില്‍ പ്രവർത്തിക്കുന്ന കെ.എസ്‌.ഇ.ബിയുടെ ഹൈഡല്‍ ടൂറിസം കേന്ദ്രവും വനം വകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രവും കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്നുമുതല്‍ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡിൽ കൂറ്റൻ പാറക്കല്ലുകൾ വീഴുകയും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടാകുകയും

കക്കയം ഡാം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു; ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡില്‍ ബിവിസി ഭാഗത്ത് കൂറ്റന്‍ പാറ റോഡിലേക്ക് പൊട്ടിവീണു. ഇതോടെ വ്യാഴായ്ച ഉച്ച മുതുല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈഡല്‍ ടൂറിസത്തിലെ ജീവനക്കാര്‍ കടന്നു പോയി ഏതാനും സമയം കഴിഞ്ഞാണ് പാറ റോഡിലേക്ക് വീണത്. പാറ കഷ്ണം റോഡില്‍ തന്നെ നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു

കനത്തമഴ; കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു

കക്കയം: കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നു. 756.62 മീറ്ററിലാണ് ഇപ്പോൾ ജലനിരപ്പ്. ഓറഞ്ച് അലേർട്ടാണ് ഡാമിൽ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയാണേൽ ജലനിരപ്പ് 757.50 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെ ജലനിരപ്പ് ഉയരുകയാണേൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

അമ്പലക്കുന്ന് ആദിവാസി കോളനി അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മൂന്നുദിവസത്തെ പരിശോധന; കക്കയം ജി.എല്‍.പി സ്‌കൂളില്‍ എന്‍.എസ്.എസിന്റെ ഡന്റല്‍ ക്യാമ്പ്

കക്കയം: കോഴിക്കോട് ഡന്റല്‍ കോളേജ് എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടത്തുന്ന ഡന്റല്‍ ക്യാമ്പ് കക്കയം ജി.എല്‍.പി സ്‌കൂളില്‍ ഉല്‍ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഡന്റിസ്റ്റ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശോധനയും ചികില്‍സയും അമ്പലക്കുന്ന് ആദിവാസി കോളനിയിലെ അംഗങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ളത്. എന്‍.എസ്.എസ് കോഡിനേറ്റര്‍ ഡോ. മുഹമ്മദ് ഷിബിന്‍ അദ്ധ്യക്ഷത വഹിച്ചു.

അലറിക്കരഞ്ഞ് ആട്, റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി ഉയർത്തിയെടുത്ത് ഫയർ ഫോഴ്സ്; കക്കയത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്ന ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആട് കിണറ്റിൽ വീണത്. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിലിന്റെ ആട് മേയുന്നതിനിടെ വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും

മേയുന്നതിനിടെ കിണറ്റിൽ വീണു, ജീവശ്വാസത്തിനായി പിടഞ്ഞു; കക്കയത്ത് കിണറ്റിലകപ്പെട്ട ആടിന് പുതുജന്മമേകി പേരാമ്പ്ര ഫയർ ഫോഴ്സ്

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷിച്ച് പേരാമ്പ്ര ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിൽ വളർത്തുന്ന ആട് വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഫയർ ആന്റ് റെസ്ക്യൂ

ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട്

പേരാമ്പ്ര: ശക്തമായ മഴയില്‍ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 755.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ബ്ലൂ അലേര്‍ട്ട് ലെവല്‍ ആയതിനാല്‍ ഡാമില്‍ നിന്ന് അധികജലം താഴേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുള്ളതായും പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍

കക്കയത്ത് വന്‍ പാറക്കെട്ട് തകര്‍ന്ന് റോഡിലേക്ക് വീണു; ഡാംസൈറ്റ് റോഡില്‍ ഗതാഗതം തടസപ്പെട്ടു

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലേയ്ക്ക് പാറക്കെട്ട് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇതോടെ ഡാം മേഖലയിലേയ്ക്കുള്ള ഗതാഗതം പാടെ നിലച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കനത്ത മഴയെ തുടര്‍ന്ന് കക്കയം വാലിയ്ക്ക് സമീപമുള്ള റോഡ് ഇടിഞ്ഞ് തകര്‍ന്നിരുന്നു. അതേ സ്ഥലത്തുതന്നെയാണ് റോഡിന് മുകള്‍ ഭാഗത്ത് ഉണ്ടായിരുന്ന വന്‍ പാറക്കെട്ട് തകര്‍ന്ന്

കക്കയം അണക്കെട്ടില്‍ ജലനിരപ്പ് മുകളിലേക്ക് തന്നെ; ഇരു ഗേറ്റുകളും ഉയര്‍ത്തി, കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കൂരാച്ചുണ്ട്: മഴ വീണ്ടും ശക്തി പ്രാഭിച്ചതോടെ കക്കയം ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ രണ്ട് ഗേറ്റുകള്‍ തുറന്നു. 15 സെന്റീമീറ്റര്‍, 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഒന്നാമത്തെ ഗേറ്റ് ആറുമണിക്കും രണ്ടാമത്തേത് 6.35 നും ആണ് ഉയര്‍ത്തിയത്. 757.98 മീറ്ററാണ്

മഴ തുടരുന്നു: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു, ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി

കൂരാച്ചുണ്ട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5.10നാണ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയിലാണ് അധിക ജലം ഒഴുക്കിവിടുന്നത്. ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം

error: Content is protected !!