Tag: kadakalam
‘ചൂഷണത്തിനും കടന്നുകയറ്റത്തിനും വിധേയരാവുന്ന ജീവിതങ്ങളെ ഇതിൽപ്പരമെങ്ങനെ അടയാളപ്പെടുത്താനാകും’; ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്റെ ‘കാടകലം’ എന്ന ചിത്രത്തെ കുറിച്ച് പ്രേമൻ മുചുകുന്ന് എഴുതുന്നു
പ്രേമൻ മുചുകുന്ന് കാടിനെ പ്രണയിക്കുന്ന നിരാലംബരായ മനുഷ്യർ സ്വത്വ സംരക്ഷണത്തിനിടയിൽ നേരിടുന്ന വെല്ലുവിളികൾക്കൊപ്പം പിതൃപുത്ര ബന്ധതീവ്രതയുടെ സൗന്ദര്യ ബിംബങ്ങളും വെച്ചു കെട്ടലുകളില്ലാതെ ചിത്രപ്പെടുത്തുന്നൊരു സിനിമയാണ് ‘ കാടകലം ‘ ഒന്നര മണിക്കൂർകൊണ്ട് സിനിമ പറയാൻ ശ്രമിക്കുന്നത് മുഴുവൻ, അതിലേറെയും അഞ്ചു മിനിറ്റ് കൊണ്ട് അറിഞ്ഞനുഭവിപ്പിക്കുന്നുണ്ട് മികച്ച ഗാന രചയിതാവിനുള്ള പുരസ്‌കാരം നേടിയ ഈ സിനിമയിലെ ഒരു
‘അവാര്‍ഡ് ലഭിച്ചതിലൂടെ സിനിമ കൂടുതല്‍ പേരിലേക്ക് എത്തി, സിനിമ വെറും വിനോദോപാധി മാത്രമല്ല’; മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘കാടകല’ത്തിന്റെ രചയിതാവും ചക്കിട്ടപാറ സ്വദേശിയുമായ ജിന്റോ തോമസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചക്കിട്ടപാറ സ്വദേശിയുടെ തിരകഥയില്‍ വിരിഞ്ഞ ചിത്രമാണ് കാടകലം. നിലവില്‍ നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍. മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗാനരചന എന്നീ വിഭാഗങ്ങളിലായി രണ്ട് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ കണ്ണീര്‍ കുടഞ്ഞു എന്ന ഗാനത്തിന്റെ രചനയ്ക്കാണ് ബി കെ ഹരിനാരായണന്‍ അവാര്‍ഡിന്
അഭിമാനമായി ജിന്റോ തോമസ്; ചക്കിട്ടപ്പാറ സ്വദേശിയുടെ തിരക്കഥയില്‍ ഒരുക്കിയ ‘കാടകലം’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു
ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന്‍ കുഞ്ഞാപ്പുവിന്റെ കഥപറയുന്ന കാടകലം എന്ന സിനിമ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസും സഗില്‍ രവീന്ദ്രനും ചേര്‍ന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത്. പെരിയാര്‍വാലി ക്രിയേഷന് വേണ്ടി ഷഗില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടനില്‍ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ് ഫെസ്റ്റിവലില്‍