Tag: k sudhakaran
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കൊലപാതകി,നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ പ്രതികരണവുമായി കെ സുധാകരൻ
പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ കൊലപാതകിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. ക്രിമിനൽ കുറ്റമാണ് ദിവ്യ ചെയ്തത്. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാണിച്ചത് അതിക്രൂരതയെന്നും അദ്ദേഹം ആരോപിച്ചു. നവീനിന്റെ മരണം ഓർമ്മിക്കാൻ പോലും സാധിക്കില്ല. ജില്ലാ
കെ.സുധാകരൻ്റെ വീടിൻ്റെ കന്നിമൂലയിൽ തകിടും കൂട്രോത്ര വസ്തുക്കളും കുഴിച്ചിട്ട നിലയിൽ; ജീവൻ പോകാതിരുന്നത് ഭാഗ്യമെന്ന് കെ.പി.സി.സി അധ്യക്ഷൻ
കണ്ണൂർ: കെ.പി.സി.സി. അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരനെ അപായപ്പെടുത്താൻ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരൻ്റെ കണ്ണൂർ നടാലിലെ വീട്ടില്‍നിന്ന് കൂടോത്രത്തിൻറേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുത്തതിൻറെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്നര വർഷം മുമ്പ് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദി തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
“നാരായണേട്ടാ, ഇത്രയും ഉറച്ച മനസ്സുള്ള കോൺഗ്രസുകാരനെ ഞാൻ ആദ്യമായി കാണുകയാ”; മുത്താമ്പിയിൽ കൊടിമര പ്രശ്നത്തിൽ ഒറ്റയ്ക്ക് നിരാഹാര സമരം ചെയ്ത് വിജയിപ്പിച്ച നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിളി എത്തി; ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: നാരായണേട്ടാ… ആ വിളിയിലുണ്ടായിരുന്നു സ്നേഹവും അഭിമാനവുമൊക്കെ. ഇന്ന് വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി പുതുക്കാട് നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിളി എത്തിയത്. ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടുവിലിരുന്നാണ് നാരായണൻ ആ വീഡിയോ കോളിൽ സംസാരിച്ചത്. മുഖം നിറഞ്ഞ ചിരിയോടെയും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും.. താൻ ഏറെ സ്നേഹിക്കുന്ന പാർട്ടിക്കായി നില
ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ല; കോൺഗ്രസ് വ്യാപാരികള്‍ക്കൊപ്പം – കെ സുധാകരൻ
തിരുവനന്തപുരം: “മനസിലാക്കി കളിച്ചാൽ മതി ” പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണെന്നും സുധാകരൻ പറഞ്ഞു. വ്യാപാരികൾക്കൊപ്പം കോൺഗ്രസ് നിൽക്കുമെന്ന് സുധാകരൻ വ്യക്തമാക്കി.
വൈകിയാണെങ്കിലും എം.സി ജോസഫൈന്റെ രാജി അഭിനന്ദനീയമെന്ന് കെ.സുധാകരന്‍
കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ രാജി വൈകിയാണെങ്കിലും അഭിനന്ദനീയമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വകാര്യ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ സംസാരിച്ച രീതി വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. വിമര്‍ശനം രൂക്ഷമായതോടെ സിപിഎം
പിണറായി വിജയന്‍ എന്ന നേതാവിനെക്കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ പാടില്ല; തന്റെ പിതാവിനെകുറിച്ചും കള്ളം പറഞ്ഞു, സുധാകരന്‍ മാപ്പ് പറയണമെന്ന് ഫ്രാന്‍സിസിന്റെ മകന്‍
കോഴിക്കോട്: തന്റെ പിതാവ് 24 മണിക്കൂറും കത്തി കൈവശം വെച്ചിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശം തെറ്റെന്ന് ഫ്രാന്‍സിസിന്റെ മകന്‍ ജോബി ഫ്രാന്‍സിസ്. സുധാകരന്‍ പറഞ്ഞത് വേദനിപ്പിച്ചു. സുധാകരന്‍ മാപ്പ് പറയണമെന്നും ജോബി ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. എല്ലാ സമയത്തും കത്തി കൈവശം കൊണ്ടുനടക്കുന്നയാള്‍, പിണറായി വിജയനെ യോഗത്തിനിടെ മൈക്ക് കൊണ്ട് തല്ലി വീഴ്ത്തിയ ആള്‍
പ്രഫുല്‍ പട്ടേല്‍ ബയോ വെപണ്‍: ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി കെ സുധാകരന്‍
തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയായ സംവിധായക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അങ്ങേയറ്റം സമാധാനപൂര്‍ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് അദ്ദേഹം പ്രതികരിച്ചു. സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ