Tag: K Muraleedharan M P
ആദ്യം ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം; ലീഡേഴ്സ് മീറ്റിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരന്
വടകര: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരൻ. ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റിലെ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്ന നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ അത് പരാജയ ഭയം കൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ലെന്നും പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടില്‍ രണ്ട്
കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന് എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന് അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.
കേരളം ഗുണ്ടാ-ലഹരിമാഫിയകളുടെ കൈയ്യില്‍ – കെ. മുരളീധരന്; അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന് ഉദ്ഘാടനം ചെയ്തു
അരിക്കുളം: സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാണ്‍ ഗുണ്ടാ-ലഹരിമാഫിയകളുടെ കൈകളിലാണെന്ന് കെ. മുരളീധരന് എം.പി. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ട് മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിലെ വൈരുധ്യം ജനം തിരിച്ചറിയണം. കേരളമിപ്പോള്‍ ഗുണ്ടകളുടെ കത്തിമുനയിലാണ്. നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട
വൈദ്യുതി പൊതുമേഖലയിൽ സംരക്ഷിക്കാൻ സംസ്ഥാനം നിയമം നിർമ്മിക്കണമെന്ന് കെ.മുരളീധരൻ എം.പി
കുറ്റ്യാടി: കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണ നീക്കത്തെ പ്രതിരോധിച്ച് പൊതുമേഖലയിൽ സംരക്ഷിക്കാൻ കൺകറൻ്റ് ലിസ്റ്റിലെ അധികാരം പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും വേണ്ടിവന്നാൽ സംസ്ഥാനം നിയമം നിർമ്മിക്കണമെന്നും കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയെന്ന് കണക്കുകൾ പറയുമ്പോഴും
ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണണമെന്ന് കെ.മുരളീധരൻ എം.പി; കടിയങ്ങാട് സഹകരണ നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ചെറിയ കുമ്പളം അഗ്രികൾച്ചറിസ്റ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കടിയങ്ങാട് സഹകരണ നീതി മെഡിക്കൽ ലാബ് പ്രവർത്തനമാരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. ഗ്രാമീണ ജനതയുടെ സാമ്പത്തിക നിലനില്പിന് സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്നും ഇതിനായി സഹകാരികൾ ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവൺമെന്റിന്റെ പുതിയ സഹകരണ ബിൽ ഭാവിയിൽ കേരളത്തിലെ സഹകരണ മേഖലയെ
ജീവകാരുണ്യമാണ് യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് കെ.മുരളീധരന് എം.പി; തറമ്മലങ്ങാടിയില്‍ നിര്‍മ്മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി
മേപ്പയ്യൂര്‍: ജീവകാരുണ്യമാണ് യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് വടകര എം.പി കെ.മുരളീധരന്. അരിക്കുളം കാരയാട് തറമ്മലങ്ങാടിയില്‍ വി.പി.സുബ്രഹ്മണ്യനും കുടുംബത്തിനും യു.ഡി.എഫ് നിര്‍മ്മിച്ചു നല്കിയ സ്നേഹഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കിയ പ്രദേശത്തെ യു.ഡി.എഫ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ചുരുങ്ങിയ വര്‍ഷങ്ങളില്‍ രണ്ട് ബൂത്തുകളിലെ ദരിദ്രകുടുംബങ്ങള്‍ക്കായി ഏഴ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും അഞ്ചോളം വീടുകള്‍ നവീകരിക്കുകയും
ചക്കിട്ടപാറയ്ക്ക് ഇത് അഭിമാനം; ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന് പുരസ്കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്
പേരാമ്പ്ര: 2022 -23 സാമ്പത്തിക വർഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന് പുരസ്കാരം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്. കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പഞ്ചായത്തിന് നല്കുന്ന പുരസ്കാരമാണ് ചക്കിട്ടപാറയ്ക്ക് ലഭിച്ചത്. വടകര എം.പി കെ.മുരളീധരന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പുരസ്കാരം സമ്മാനിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി