Tag: K M Sachindev MLA
സമുദ്രനിരപ്പിൽനിന്ന് 2500 അടിയോളം ഉയരത്തിൽ, കാപ്പാടും വെള്ളിയാങ്കല്ലും ധർമടം തുരുത്തുമെല്ലാം കാണാം; കൂരാച്ചുണ്ടിലെ നമ്പിക്കുളം ഇക്കോ ടൂറിസംപദ്ധതി ജനുവരിയിൽ പൂർത്തീകരിക്കും
കൂരാച്ചുണ്ട്: വിനോദ സഞ്ചാരികളുടെ ആകർഷണമായി മാറിയ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കാറ്റുള്ളമല നമ്പികുളം പദ്ധതിക്ക് ശാപമോക്ഷമാകുന്നു. കഴിഞ്ഞ നാല് വർഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്ന ഒന്നരക്കോടി രൂപയുടെ പ്രവൃത്തി 2023 ജനുവരി ആദ്യവാരത്തിൽ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിന് കെ.എം. സച്ചിൻദേവ് എംഎൽഎ കലക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കൂരാച്ചുണ്ട്, പനങ്ങാട് കോട്ടൂർ
കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ സിംഗിള്‍ സ്പാനില്‍ പാലം പണിയും; കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും. പാലം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പ്രവൃത്തിയുടെ നിര്‍മ്മാണ കാലാവധി 12 മാസമാണ്. നിലവിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷനോട് കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 12.90 മീറ്റര്‍ നീളമുള്ള സിംഗിള്‍ സ്പാനില്‍ ആണ്
ലളിതം, സുന്ദരം, ഈ ക്ഷണക്കത്ത്; സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ബാലുശ്ശേരി എം.എൽ.എ സച്ചിന്റെയും ആര്യയുടെയും വിവാഹ ക്ഷണക്കത്ത്; ഇത് പാർട്ടി സ്റ്റൈൽ
ബാലുശ്ശേരി: സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് ആർഭാടങ്ങളുടെ ലാഞ്ചന ഏതുമില്ലാതെ പുറത്തിറങ്ങിയ ബാലുശ്ശേരി എം.എൽ.എ സച്ചിന്റെയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യയുടെയും വിവാഹക്ഷണക്കത്ത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്. ലളിതമായ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരങ്ങൾക്ക് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പരാമർശിച്ചാണ് പരിചയപ്പെടുത്തുന്നത്. ക്ഷണക്കത്ത് പോലെ ‘സിംപിൾ’ ആയിരിക്കും വിവാഹവുമെന്നാണ് അറിയിപ്പ്.
കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഏഴാം വാർഡിൽ കേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ കെ.എം.സച്ചിൻദേവ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശശി അധ്യക്ഷനായി. വാർഡ് അംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മനോജ് കെ.ടി, കെ.കെ.നാരായണൻ, പി.കെ.ഷിജു, ഗാന കെ.സി, ബിജി സുനിൽകുമാർ, എ.ഇ.നീന, സി.പ്രകാശൻ, എൻ.ചന്ദ്രൻ, എ.സി.ബാലകൃഷണൻ, ഗോപി
സഞ്ചാരികൾക്കിനി സുഖയാത്ര; കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
പേരാമ്പ്ര: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തേക്കുള്ള റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് ഈ റോഡുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ അഭ്യർഥന പ്രകാരമാണ് മന്ത്രി ബാലുശേരി മണ്ഡലത്തിലെ വിവിധ
നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ‘തേങ്ങാ ചലഞ്ച്’ സംഘടിപ്പിച്ച് എസ് എഫ് ഐ
ചെറുവണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമുറപ്പുവരുത്താന്‍ വേറിട്ട ചലഞ്ചുമായി എസ് എഫ് ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി. തേങ്ങാ ചലഞ്ചിലൂടെയാണ് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തുക സമാഹരിച്ചത്. പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യമുറുപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഒരു തേങ്ങായുണ്ടോ എടുക്കാന്‍, ഒരു പഠനമുറിയുണ്ടൊരുക്കാന്‍’ എന്ന