Tag: Job vacancy
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം, വിശദാംശങ്ങള്‍ ചുവടെ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) യ്ക്ക് കീഴില്‍ വരുന്ന ന്യായവില മെഡിക്കല്‍/സര്‍ജിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്. പ്ലസ്ടുവിന് ശേഷം ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്സ് പൂര്‍ത്തിയാക്കി, കേരളാ ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷന്‍ നേടിയിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിദിനം 700 രൂപ
കായികതാരങ്ങള്‍ക്ക് കേരള പോലീസില്‍ അവസരം: അപേക്ഷ ഇന്നുകൂടി; വനിതകള്‍ക്കും അവസരം, വിശദാംശങ്ങള്‍ അറിയാം
തിരുവനന്തപുരം: കേരള പോലീസിലെ ഹവില്‍ദാര്‍ തസ്തികയില്‍ 43 ഒഴിവുകള്‍. കായിക താരങ്ങള്‍ക്കാണ് അവസരം. നീന്തല്‍വിഭാഗത്തില്‍ വനിതകള്‍ക്കും ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, സൈക്ലിങ്, വോളിബോള്‍ എന്നിവയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല. ഒഴിവുകള്‍: അത്‌ലറ്റിക്‌സ്- 19, ബാസ്‌കറ്റ്‌ബോള്‍ -7, നീന്തല്‍ -2 (സ്ത്രീ), ഹാന്‍ഡ്‌ബോള്‍ ഒന്ന് (പുരുഷന്‍), സൈക്ലിങ്-4, വോളിബോള്‍-4, ഫുട്‌ബോള്‍-6 (പുരുഷന്‍). വിശദവിവരങ്ങള്‍ക്കും
ശ്രദ്ധിക്കുക, ഓണ്‍ലൈന്‍ തൊഴില്‍ത്തട്ടിപ്പ് വ്യാപകമാവുന്നു; പയ്യോളി സ്വദേശിയുള്‍പ്പെടെ നിരവധി പേര്‍ക്ക് പണം നഷ്ടമായി
വടകര: കോവിഡ് കാലത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ പ്രതിസന്ധി മുതലെടുത്ത് വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. തൊഴില്‍വാഗ്ദാനംനല്‍കി വലിയതുക തട്ടിപ്പ് നടത്തുന്നതിനുപകരം നിശ്ചിതപണം കൂടുതല്‍ ആളുകളില്‍നിന്ന് തട്ടിപ്പുനടത്തുന്ന രീതിയാണിവര്‍ പയറ്റുന്നത്. ഷാര്‍ജയില്‍ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയതായി കാണിച്ച് പയ്യോളി സ്വദേശി ടി.കെ. സഹീര്‍ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. വടകര -കണ്ണൂര്‍ റൂട്ടില്‍ ബസ്
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ ചുവടെ
മേപ്പയൂര്‍: മേപ്പയൂര്‍ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ രണ്ട് അക്രെഡിറ്റഡ് ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. മൂന്നുവര്‍ഷം പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയോ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതം സെപ്തംബര്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക്
മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്നിക് കോളേജിനുകീഴിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് രണ്ടിന് രാവിലെ 10-ന്. ഫോൺ 0495 2370714.
വടകര ആയഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു
വടകര: വടകര താലൂക്കിലെ ആയഞ്ചേരി വില്ലേജില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പൊന്മേരി ശിവ ക്ഷേത്രം, വില്യാപ്പളളി വില്ലേജിലെ തിരുവളളൂര്‍ ശിവ ക്ഷേത്രം, കൂട്ടോത്ത് വിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
എസ്.ബി.ഐ.യില്‍ 6100 അപ്രന്റിസ്; കേരളത്തിൽ 75 ഒഴിവുകൾ! ജൂലായ് 26 ന് മുമ്പ് വേഗം അപേക്ഷിച്ചോളൂ, വിശദാംശങ്ങള്‍ ചുവടെ
തിരുവന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 75 ഒഴിവുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുണ്ട്. ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അപ്രന്റിസ് ട്രെയിനിങ്ങിന്റെ പരീക്ഷയ്ക്ക് ഒരുതവണയേ പങ്കെടുക്കാനാകൂ. മുമ്പ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാനാകില്ല. അംഗീകൃത ബിരുദമാണ് യോഗ്യത. 2020 ഒക്ടോബര്‍ 31 വെച്ചാണ്
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂലൈ 14 ന്. ഒഴിവുകള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ (യോഗ്യത ബിരുദം), ഇന്‍ഷൂറന്‍സ് സെയില്‍ പേഴ്‌സണ്‍ (യോഗ്യത: പ്ലസ്ടു), സെയില്‍സ് എക്‌സിക്യൂട്ടീവ് (യോഗ്യത:പത്താംതരം) ബയോഡാറ്റ സഹിതം എന്ന മെയില്‍ വിലാസത്തില്‍ ജൂലൈ12 നകം അപേക്ഷിക്കണം.