Tag: job oppertunity

Total 5 Posts

പരീക്ഷ ഇല്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ജോലി നേടാന്‍ സുവര്‍ണാവസരം; 44228 ഒഴിവുകള്‍, വിശദമായി അറിയാം

കോഴിക്കോട്: പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലിക്കായി ഇപ്പോള്‍ അപേക്ഷ നല്‍കാം. ഗ്രാമീണ്‍ ഡോക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. പോസ്റ്റ്മാന്‍, പോസ്റ്റ് മാസ്റ്റര്‍ തസ്തികകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മൊത്തം

രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവരാണോ? കുറ്റ്യാടി പുഴയുടേയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേയ്ക്ക് ബാക്ക് വാട്ടര്‍ പെട്രോളിംങ്ങിനായി ഫിഷറീസ് ഗാര്‍ഡാവാന്‍ അവസരം; വിശദ വിവരങ്ങളറിയാം

കുറ്റ്യാടി: കുറ്റ്യാടി പുഴയുടേയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേയ്ക്ക് ബാക്ക് വാട്ടര്‍ പെട്രോളിംങ്ങിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ വി.എച്ച്.എസ്.ഇ ഫിഷറീസ് സയന്‍സ് അല്ലെങ്കില്‍ എച്ച്.എസ്.സി പാസ്സായവരും 40 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ വടകര താലൂക്കില്‍പെട്ടവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി

1700-ൽ പരം ഒഴിവുകൾ, മൾട്ടിനാഷണൽ കമ്പനികളിലേക്ക് ഉൾപ്പടെ അവസരം; കോഴിക്കോട് മെ​ഗാ ജോബ് ഫെയർ, വിശദാംശങ്ങൾ

കോഴിക്കോട്: നൂറിലേറെ മികച്ച തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24-ന് വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന മെഗാ തൊഴിൽ മേളയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്,

ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ വൊക്കേഷണല്‍ ഹെയര്‍സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്ട്രി നോണ്‍ വൊക്കേഷണല്‍ ടീച്ചറുടെ ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വി.എച്ച്.എസ്.ഇ ഓഫീസില്‍ ജുണ്‍ 28 ചൊവ്വാഴ്ച 11 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം.

കോഴിക്കോട് ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം; വിശദാംശങ്ങള്‍ ചുവടെ

കോഴിക്കോട്: ജില്ലയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. ഒഴിവുളള തസിതികകളിലേക്ക് സെപ്റ്റംബര്‍ ഏഴിന് കൂടിക്കാഴ്ച നടത്തും. സെയില്‍സ് ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യുട്ടീവ്, എക്‌സിക്യുട്ടീവ് ഓഫീസ് സെക്രട്ടറി, ടെലികോളര്‍ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ് (മാര്‍ക്കറ്റിങ്) (യോഗ്യത: ബിരുദം / എം.ബി.എ.), ഫാര്‍മസിസ്റ്റ് (യോഗ്യത: ഡി.ഫാം/ബി.ഫാം),

error: Content is protected !!