Tag: Irshad murder
ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത് ഡിഎന്‍എ പരിശോധനാഫലം വരും മുമ്പ്; മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാന്‍ കൂട്ടുനിന്നതില്‍ ദുരൂഹതയുണ്ടെന്ന് ഇര്‍ഷാദിന്റെ കുടുംബം
പേരാമ്പ്ര: മേപ്പയൂരില്‍ നിന്നു കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇര്‍ഷാദിന്റെ വാപ്പ. ഡിഎന്‍എ പരിശോധന പോലും നടത്താതെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം കോടതിയെ സമീപിക്കും. 2022 ജൂലായ് 17 ന് കൊയിലാണ്ടി കോടിക്കല്‍ കടപ്പുറത്ത് നിന്ന്
ഇര്‍ഷാദ് വധക്കേസ്; പേരാമ്പ്ര മജിസ്‌ട്രേറ്റീന് മുമ്പാകെ ഉമ്മ പരാതി നല്‍കി; പന്തിരിക്കരയിലെ അഞ്ച് പേര്‍ക്കെതിരെ കൂടി കേസെടുത്ത് പോലീസ്
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചാളുടെ പേരില്‍ കൂടി കേസെടുത്തു. ഇര്‍ഷാദിന്റെ അമ്മ നഫീസ നല്‍കിയ ഹര്‍ജിയില്‍ കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. സൂപ്പിക്കടയിലെ ഷമീര്‍, നിജാസ്, പന്തിരിക്കരയിലെ കബീര്‍, റൗഫ്, ഫസലു എന്നിവരുടെ പേരിലാണ് പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകുന്നതിലും പിന്നീട്
പന്തിരിക്കര ഇര്‍ഷാദ് കൊലക്കേസ്: തട്ടിക്കൊണ്ടുപോയ സംഘത്തിലെ നിര്‍ണായക കണ്ണി അറസ്റ്റില്‍
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് ലക്കിടി സ്വദേശി ശ്രീനാഥിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ തട്ടി കൊണ്ട് പോയ സംഘത്തില്‍ നിര്‍ണായക കണ്ണിയാണ് അറസ്റ്റിലായത്. ഐപിസി 302 ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ജൂലൈ 6ന് കാണാതായ ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി
ഇര്‍ഷാദ് വധക്കേസ്: കുന്നമംഗലം സ്വദേശിയ്‌ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കുന്നമംഗലം സ്വദേശി ഉനൈസിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് സ്വാലിഹിനും
പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ; പ്രതികൾ ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവർ
പേരാമ്പ്ര: പന്തിരിക്കരിയിൽ സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇർഷാദിന്റെ കൊലപാതകത്തിൽ വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടപോയി ഒളിവിൽ പാർപ്പിച്ചവരാണ് ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അതേസമയം കേസിലെ മുഖ്യപ്രതിയായ സ്വാലിഹിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.