Tag: irshad missing

Total 3 Posts

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് കാറുകള്‍ കസ്റ്റഡിയില്‍; പിടിച്ചെടുത്തവയില്‍ ഇര്‍ഷാദിനെ പുറക്കാട്ടിരിയിലെ പാലത്തിനടുത്തേക്ക് കൊണ്ടുവന്ന കാറും

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് കാറുകള്‍ പോലീസ് പിടികൂടി. പുറക്കാട്ടിരി പാലത്തിന് സമീപത്തേക്ക് ഇര്‍ഷാദിനെ അവസാനമായി കൊണ്ടുവന്ന കാറാണ് പിടിച്ചെടുത്തതില്‍ ഒന്ന്. ഇര്‍ഷാദിനെ തടങ്കലില്‍ വെച്ചിരുന്ന സമയത്ത് യാത്രയ്ക്കുപയോഗിച്ച കാറുകളാണിതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ എണ്ണം മൂന്നായി. ഇര്‍ഷാദിനെ

ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി; പന്തിരിക്കര പള്ളിയില്‍ കബറടക്കി- വീഡിയോ

പേരാമ്പ്ര: പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ദീപക്കിന്റെ വീട്ടിലെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങിയത്. ആര്‍.ഡി.ഒ, അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് പന്തിരിക്കരയിലെ ഹയാത്തുല്‍ ഇസ്‌ലാം പള്ളിയില്‍ കബറടക്കിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ പേരാമ്പ്ര

സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ കേസ്; ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വീട്ടുകാരെ ഔദ്യോഗികമായി അറിയിച്ച് പോലീസ്

പന്തിരിക്കര: പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ ഇര്‍ഷാദിന്റെ വീട്ടില്‍ മകന്‍ മരിച്ച വാര്‍ത്ത ഔദ്യോഗികമായി അറിയിക്കാന്‍ പോലീസ് എത്തി. ഇന്ന് രാവിലെ 11.45 ഓടെയാണ് ഇര്‍ഷാദ് മരിച്ചതായ വിവരം ഔദ്യോഗികമായി പൊലീസ് വീട്ടില്‍ അറിയിച്ചത്. പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെ. ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി അബ്ദുള്‍ ഗഫൂര്‍,

error: Content is protected !!