Tag: irshad death

Total 3 Posts

‘ജോലിക്കായി വിസിറ്റിം​ഗ് വിസയിൽ ദുബെെയിലെത്തി, കെമിക്കൽ രൂപത്തിലാക്കി സ്വർണ്ണം കടത്തി’; പന്തിരക്കരയിലെ ഇർഷാദ് കൊണ്ടുവന്ന 60 ലക്ഷത്തിന്റെ സ്വർണം എവിടെ? ദുരൂഹത തുടരുന്നു

പേരാമ്പ്ര: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കരയിലെ ഇർഷാദ് ദുബൈയിൽനിന്ന് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം എവിടെയന്ന് ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. ഇർഷാദിന്റെ മൂന്ന് സുഹൃത്തുക്കളുടെ കെെവശമാണ് സ്വർണ്ണമുള്ളതെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വർണം ഇർഷാദിൽനിന്ന് സുഹൃത്തുക്കളായ നിജാസും ഷമീറും കബീറും തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നെന്നാണ് പറയുന്നത്. മൂന്നു വർഷത്തോളം കുവൈത്തിലാണ് ഇർഷാദ് ജോലി ചെയ്തിരുന്നത്. കുവൈത്തിലുള്ളതിനെക്കാളും

കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തിലെ ഇടനിലക്കാരനും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയിലായി; ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട്

പേരാമ്പ്ര: കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരന്‍ ദുബൈയില്‍ സ്വര്‍ണക്കടത്ത് സംഘം കസ്റ്റഡിയില്‍വെച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശി ജസീലാണ് തടങ്കലിലായത്. കൊല്ലപ്പെട്ട ഇര്‍ഷാദിനെ സ്വര്‍ണക്കടത്തിന് വേണ്ടി സ്വാലിഹിന്റെ സംഘവുമായി പരിചയപ്പെടുത്തിയത് ജസീലായിരുന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ 916 നാസര്‍ എന്ന സ്വാലിഹിന്റെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജസീലിന് ക്രൂര മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ കേസ്; ഇര്‍ഷാദിന്റെ മരണ വാര്‍ത്ത വീട്ടുകാരെ ഔദ്യോഗികമായി അറിയിച്ച് പോലീസ്

പന്തിരിക്കര: പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണ കടത്തു സംഘം തട്ടി കൊണ്ടുപോയ ഇര്‍ഷാദിന്റെ വീട്ടില്‍ മകന്‍ മരിച്ച വാര്‍ത്ത ഔദ്യോഗികമായി അറിയിക്കാന്‍ പോലീസ് എത്തി. ഇന്ന് രാവിലെ 11.45 ഓടെയാണ് ഇര്‍ഷാദ് മരിച്ചതായ വിവരം ഔദ്യോഗികമായി പൊലീസ് വീട്ടില്‍ അറിയിച്ചത്. പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്പക്ടര്‍ കെ. ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.വി അബ്ദുള്‍ ഗഫൂര്‍,

error: Content is protected !!