Tag: irshad

Total 9 Posts

ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത് ഡിഎന്‍എ പരിശോധനാഫലം വരും മുമ്പ്; മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാന്‍ കൂട്ടുനിന്നതില്‍ ദുരൂഹതയുണ്ടെന്ന് ഇര്‍ഷാദിന്റെ കുടുംബം

പേരാമ്പ്ര: മേപ്പയൂരില്‍ നിന്നു കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇര്‍ഷാദിന്റെ വാപ്പ. ഡിഎന്‍എ പരിശോധന പോലും നടത്താതെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം കോടതിയെ സമീപിക്കും. 2022 ജൂലായ് 17 ന് കൊയിലാണ്ടി കോടിക്കല്‍ കടപ്പുറത്ത് നിന്ന്

പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതകം: മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ; പ്രതി ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച സംഘത്തിൽപെട്ടയാളെന്ന് പോലീസ്

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദിച്ച സംഘത്തിൽ ജുനൈദ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇർഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വയനാട് ലക്കിടി സ്വദേശി ശ്രീനാഥിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം

ഇര്‍ഷാദ് വധക്കേസ്: കുന്നമംഗലം സ്വദേശിയ്‌ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം

പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കുന്നമംഗലം സ്വദേശി ഉനൈസിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് സ്വാലിഹിനും

‘ജോലിക്കായി വിസിറ്റിം​ഗ് വിസയിൽ ദുബെെയിലെത്തി, കെമിക്കൽ രൂപത്തിലാക്കി സ്വർണ്ണം കടത്തി’; പന്തിരക്കരയിലെ ഇർഷാദ് കൊണ്ടുവന്ന 60 ലക്ഷത്തിന്റെ സ്വർണം എവിടെ? ദുരൂഹത തുടരുന്നു

പേരാമ്പ്ര: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കരയിലെ ഇർഷാദ് ദുബൈയിൽനിന്ന് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം എവിടെയന്ന് ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. ഇർഷാദിന്റെ മൂന്ന് സുഹൃത്തുക്കളുടെ കെെവശമാണ് സ്വർണ്ണമുള്ളതെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വർണം ഇർഷാദിൽനിന്ന് സുഹൃത്തുക്കളായ നിജാസും ഷമീറും കബീറും തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നെന്നാണ് പറയുന്നത്. മൂന്നു വർഷത്തോളം കുവൈത്തിലാണ് ഇർഷാദ് ജോലി ചെയ്തിരുന്നത്. കുവൈത്തിലുള്ളതിനെക്കാളും

പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ്

പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ കൊലപാതകം: മൂന്ന് പേര്‍ കീഴടങ്ങി, ഇര്‍ഷാദിനെ കൊലപ്പെടുത്തിയ ശേഷവും പണം ആവശ്യപ്പെട്ടു, തന്നെയും തടങ്കലില്‍ വെച്ചിരുന്നതായി സഹോദരന്‍

പേരാമ്പ്ര: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കീഴടങ്ങി. കൊല്ലപ്പെട്ട ഇര്‍ഷാദിനെ തട്ടി കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട ഇര്‍ഷാദ്, മിസ്ഹര്‍, ഷാനവാസ് എന്നിവരാണ് കല്‍പ്പറ്റ സി.ജെ.എം കോടതിയിലെത്തി കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് സാലിഹിനെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വാലിഹിനേയും സഹോദരന്‍ ഷംനാദിനേയും നാട്ടിലെത്തിക്കുന്നതിനായി

‘വെള്ളത്തില്‍ വീണ് മരിക്കില്ല, മകന് നന്നായി നീന്തലറിയാം’; പന്തിരിക്കരയിലെ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം കൊലപ്പെടുത്തിയതെന്ന് വാപ്പ

പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കള്‍. മകന്റെ മരണം കൊലപാതകമെന്ന് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ വാപ്പ നാസര്‍ പറഞ്ഞു. ഇര്‍ഷാദ് വെള്ളത്തില്‍ വീണ് മരിക്കില്ല, മകന് നന്നായി നീന്തല്‍ അറിയാം. മകനെ അവര്‍ കൊന്നതാണെന്നും വാപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയെതുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടാന്‍ വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്റെ കൈവശമുള്ള സ്വര്‍ണ്ണം തിരികെ

‘പോലീസ് വീട്ടിലെത്തിയപ്പോൾ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി’; പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൂപ്പിക്കട സ്വദേശി കസ്റ്റഡിയിൽ

പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കുന്ന സൂപ്പിക്കട എള്ളുപറമ്പില്‍ സമീറാണ് കസ്റ്റഡിയിലുള്ളത്. സംഭവമുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തിയപ്പോൾ സമീർ ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത് നാടകീയ രം​ഗങ്ങൾക്കിടയാക്കി. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു സമീർ ചെയ്തത്. കത്തി ഉപയോഗിച്ച് കൈമുറിച്ച്

‘മകന്റെ ശവം അയച്ചു തരാമെന്നാണ് ഇന്ന് വിളിച്ചപ്പോൾ പറഞ്ഞത്, സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നാട്ടിൽ വന്നിരുന്നു, ആ പ്രശ്നം പരിഹിക്കാൻ പോയതാണ് ഇർഷാദ്, പിന്നെ വന്നില്ല’; സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശിയുടെ ഉപ്പ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: സ്വർണ്ണക്കടത്തു സംഘത്തിന്റെ കെെവശം അകപ്പെട്ട മകനെങ്ങനെ എങ്ങനെയും തിരികെ ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് പന്തിരിക്കരയിലെ ഇർഷാദിന്റെ കുടുംബം. ജോലിക്കായി മൂന്ന് മാസം മുമ്പ് വിസിറ്റി​ഗ് വിസയിൽ വിദേശത്തേക്ക് പോയ മകൻ എങ്ങനെ സ്വർണ്ണക്കടത്തു സംഘത്തിന്റെ കെണിയിലകപ്പെട്ടു എന്ന് മനസിലാവുന്നില്ലെന്ന് ഇർഷാദിന്റെ വാപ്പ നാസർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ദുബായിലേക്ക് ജോലി തേടി പോയതാണ്

error: Content is protected !!