Tag: investigation

Total 6 Posts

പേരാമ്പ്ര പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം; ഭിന്നശേഷിക്കാരി ബലാത്സംഗത്തിനിരയായ കേസില്‍ പ്രതികള്‍ പിടിയിലായത് മണിക്കൂറുകള്‍ക്കുള്ളില്‍

പേരാമ്പ്ര: വേഗതയും കൃത്യതയുമാര്‍ന്ന അന്വേഷണത്തിലൂടെ മലപ്പുറം പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയായ 20 വയസ്സുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ പേരാമ്പ്ര പോലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍. ഇരുപത്തിയാറാം തീയതി നടത്തിയ പോലീസ് റൈഡില്‍ പരപ്പനങ്ങാടി സ്വദേശികളായ മൂന്നു പ്രതികള്‍ നാല് മണിക്കൂറിനുള്ളിലാണ് പേരാമ്പ്ര പോലീസിന്റെ കസ്റ്റഡിയില്‍ ആയത്. കേരള പോലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടമാണിത്. കോഴിക്കോട് റൂറല്‍

‘സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞ് മര്‍ദ്ദിച്ചു, അവളെ വിളിക്കാന്‍ അമ്മ പോയെങ്കിലും കൂടെ വിട്ടില്ല’;കൊയിലാണ്ടി സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കള്‍. ചെറിയ മങ്ങാട് വിനോദിന്റെയും, കാഞ്ചനയുടെയും മകള്‍ ശ്രുതി (27) നെ ആണ് ചോമ്പാല്‍ കണ്ണൂക്കരയിലെ പാണ്ടികശാല വളപ്പില്‍ വിപിന്റെ വീട്ടില്‍ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ തങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ടെന്ന് ശ്രുതിയുടെ

കൊച്ചി ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട കേസ്: പ്രതി പയ്യോളി സ്വദേശി അര്‍ഷാദിനെ തെളിവെടുപ്പിനായി നാട്ടിലെത്തിച്ചു

പയ്യോളി: കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതി പയ്യോളി സ്വദേശി അര്‍ഷാദിനെ (27) തെളിവെടുപ്പിനായി പോലീസ് പയ്യോളിയില്‍ കൊണ്ടുവന്നു. അര്‍ഷാദ് നേരത്തെ ജോലിക്കുനിന്ന കൊണ്ടോട്ടിയിലെ ജൂവലറിയില്‍നിന്ന് മോഷ്ടിച്ചസ്വര്‍ണം പയ്യോളിയിലെ വ്യാപാരിക്കാണ് വിറ്റതെന്നമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച്ച രാവിലെ പത്തിന് തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെനീണ്ടു.

കൈവേലിയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; കുറ്റ്യാടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി, യുവാവ് ഗുരുതരാവസ്ഥയില്‍

കുറ്റ്യാടി: കൈവേലിയില്‍ യുവാവിനെ മര്‍ദ്ദിച്ചയാള്‍ക്കായ് കുറ്റ്യാടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം മര്‍ദ്ദനമേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് യുവാവ്. വളയം ചുഴലിയിലെ നീലാണ്ടുമ്മല്‍ പാറയുള്ള പറമ്പത്ത് വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി കൈവേലി ചമ്പിലോറയിലെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടത്. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. വിഷ്ണുവിനെ മര്‍ദ്ദിച്ച

ഏഴുവയസുകാരനിലെ ഹൃദയാഘാതത്തിൽ സംശയം, പോസ്റ്റുമോർട്ടത്തിനൊടുവിൽ സത്യം തെളിഞ്ഞു; അത്തോളിയിലെ ഹംദാന്‍ ഡാനിഷിന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

അത്തോളി: അത്തോളിയിൽ ഏഴു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. കാപ്പാട് സ്വദേശി മഹല്‍ ജുമൈലയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്‍റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈനായാണ് കൊലപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്.

കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദിന്റെ അപകട മരണം: ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍; ടി.പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി

  മേപ്പയ്യൂര്‍: കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21) ന്റെ അപകട മര ണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. സംഭവത്തില്‍ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തണമെന്ന് സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ് 21ന് രാത്രി എരവട്ടൂര്‍ ചേനായി റോഡിനടുത്തുണ്ടായ വാഹനാപടത്തിലായിരുന്നു യുവാവ് മരിച്ചത്.

error: Content is protected !!