Tag: inspection
പെരുവണ്ണാമൂഴിയിലെ ചെള്ളുശല്യം; ജീവിയെ തിരിച്ചറിയുന്നതിനായി വിദഗ്ധപരിശോധന ആരംഭിച്ചു
പേരാമ്പ്ര: പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ജീവനക്കാര്‍ ചെള്ള് കടിയേറ്റ് ചികിത്സതേടിയ സംഭവത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തുന്നു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് സംഘമാണ് വിശദമായ പരിശോധന നടത്തുന്നത്. ജീവിയെ തിരിച്ചറിയാനുള്ള പരിശോധന നടത്തി ഡി.എം.ഒ.യ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബിജു, അനുശ്രീ, രമ്യ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി ചെള്ളുകളെ
ദേശീയപാതയ്ക്കൊപ്പം നിര്‍മ്മിക്കുന്ന ഡ്രൈനേജിലേക്ക് ഹോട്ടല്‍മാലിന്യം തള്ളി; ദുര്‍ഗന്ധം പടര്‍ന്നതോടെ കള്ളംപൊളിഞ്ഞു; നാട്ടുകാരുടെ പരാതിയില്‍ പയ്യോളിയിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തുന്നു
പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മാണം നടക്കുന്ന ഡ്രൈനേജിലേക്ക് ഹോട്ടലില്‍ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതായ പരാതിയെത്തുടര്‍ന്ന് പോലീസും പയ്യോളിമുനിസിപ്പാലിറ്റി ആരോഗ്യ ഉദ്യോഗസ്ഥരും വാഗാഡ് ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തുന്നു. മേലടി ബ്ലോക്ക് ഓഫീസ് റോഡിന് സമീപത്തെ ബേക്ക് ഹോം റസ്‌റ്റോറന്റില്‍ നിന്നും മലിന ജലം ഒഴുക്കിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ പരിസരത്തു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കര്‍ശന പരിശോധന; കോഴിക്കോടുനിന്നും ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ അതീവ ജാഗ്രതയും കര്‍ശന പരിശോധനയും. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വലിയങ്ങാടിയില്‍ സ്റ്റേഷനറിക്കടയില്‍നിന്നും വെള്ളയില്‍ ബീച്ച് പരിസരത്തുള്ള കടയില്‍ നിന്നുമായി ആയിരത്തോളം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധയിടങ്ങളില്‍ ജില്ലാ പോലീസും പ്രകാശന്‍ പി. പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി