Tag: independence day special
‘ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമ കിടാവ് കൊയിലാണ്ടിയിൽ നിന്ന് വണ്ടികയറി’; പതിനേഴാം വയസ്സിൽ ഫറോക്ക് പാലം ബോംബ് വെച്ച് തകർത്ത ക്വിറ്റ് ഇന്ത്യാ സമര പോരാളി മൂടാടിയിലെ കുഞ്ഞിരാമൻ കിടാവിനെ അറിയാം
കൊയിലാണ്ടി: ഗാന്ധിയനായ അച്ഛന്റെ അഹിംസാവാദിയല്ലാത്ത മകന്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ക്വിറ്റിന്ത്യാ സമരത്തില്‍ മലബാറിലെ മുന്നണിപ്പോരാളിയായ ടി.പി കുഞ്ഞിരാമന്‍ കിടാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അച്ഛന്‍ കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ അഹിംസയില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് പോരാടിയതെങ്കില്‍ മകനെ സ്വാധീനിച്ചത് കോണ്‍ഗ്രസിലെ തീവ്രനിലപാടുള്ള ചെറുപ്പക്കാരായിരുന്നു. ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശം മലബാറിലേക്ക് അലയടിച്ച് വരുമുമ്പ് തന്നെ പ്രധാനപ്പെട്ട നേതാക്കളില്‍ പലരും ജയിലിലായി.
പലകകൾ നശിപ്പിച്ചു, പലകകൾ ഉറപ്പിച്ച ഇരുമ്പു ബീമുകളെടുത്ത് ദൂരെക്കളഞ്ഞു, മരപ്പാലം തകർത്തു; സ്വാതന്ത്ര്യ സ്മരണകളിൽ ജ്വലിച്ചു നിൽക്കുന്നു ക്വിറ്റ് ഇന്ത്യ സമര കാലത്ത് കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസായ ഉള്ള്യേരിപ്പാലം ആക്രമണം
സ്വാതന്ത്ര്യ സ്മരണകളിൽ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കഥയാണ് ഉള്ള്യേരിയുടേതും. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്ന് ഉള്ള്യേരി അങ്ങാടിയിലാണ് നടന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശോജ്വലമായ ഓര്‍മയായ ഉള്ള്യേരി പാലം ആക്രമണം. ഉള്ള്യേരി അങ്ങാടിയിലുടെ ഒഴുകുന്ന തോടിനു കുറുകെ അക്കാലത്ത് മരപ്പാലമാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടു നിന്ന് അകലാപ്പുഴ വഴി കൊണ്ടു വരുന്ന ചരക്കുകള്‍ കണയങ്കോട്