Tag: inagurated 18 cradle aganawadis

Total 1 Posts

ഇനി മേപ്പയ്യൂരില്‍ കുട്ടികള്‍ മടി കൂടാതെ അങ്കണവാടികളിലെത്തും; കൗതുകക്കാഴ്ച്ചകളും സൗകര്യങ്ങളുമായി പഞ്ചായത്തിലെ 18 ക്രാഡില്‍ അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച 18 ക്രാഡില്‍ അങ്കണവാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി നിര്‍വഹിച്ചു. കൂടുതല്‍ അങ്കണവാടികളെ ക്രാഡിലാക്കി ഉയര്‍ത്തിയതിലൂടെ മേപ്പയ്യൂര്‍ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഷീജശശി പറഞ്ഞു. നിലവിലുള്ള അങ്കണവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ചെയ്യുന്നത്.

error: Content is protected !!