Tag: Idukki

Total 8 Posts

നീലക്കുറിഞ്ഞി കാണാന്‍ ഏത് നേരത്തും പോകാമെന്ന് കരുതേണ്ട; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, പോകേണ്ടത് ഇങ്ങനെ

ഇടുക്കി: ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി വസന്തം കാണാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ, സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. പ്രവേശനം രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. സന്ദര്‍ശിക്കുന്നവര്‍ മെയിന്‍ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യണം. 22, 23, 24 തീയതികളില്‍, മൂന്നാര്‍, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുമായി

മദ്യപിച്ച് കെ.ജി.എഫിലെ ‘റോക്കിഭായ്’ ആയി, ഭാര്യയെ പൊതിരെ തല്ലി; പൊക്കിയെടുത്ത് ജീപ്പിലിട്ട് വണ്ടന്‍മേട് പൊലീസ്: ഭാര്യയെ തല്ലിയെന്ന പരാതിയില്‍ ഇടുക്കി സ്വദേശി അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് എത്തി സ്ഥിരം ഭാര്യയെ മര്‍ദ്ദിക്കുന്ന യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെ (27) വണ്ടന്‍മേട് പൊലീസാണ് പിടികൂടിയത്. ജെസിബി ഉടമയും ഡ്രൈവറുമായ ഇയാള്‍ മദ്യപിച്ച് കഴിഞ്ഞാല്‍ കെ.ജി.എഫ് സിനിമയിലെ ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ സ്ഥിരം മര്‍ദ്ദിക്കുമെന്നാണ് പരാതി. യുവാവ് കഴിഞ്ഞ 19ന് രാത്രിയിലും മദ്യപിച്ച ശേഷം ഭാര്യയെ തല്ലി.

നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നു പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു; ഇടുക്കിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടം (വീഡിയോ കാണാം)

ഇടുക്കി: അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്ന് പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു. ഇടുക്കി ജില്ലയിലെ വെള്ളയാംകുടിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ബൈക്ക് ഓടിച്ചിരുന്ന കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ട്രാന്‍സ്‌ഫോര്‍മര്‍ വേലിക്കുള്ളിലെത്തിയെങ്കിലും വിഷ്ണുപ്രസാദ് പുറത്തേക്കാണ് വീണത്. കാര്യമായ പരിക്കേല്‍ക്കാതിരുന്ന വിഷ്ണുപ്രസാദ് പിന്നാലെയെത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറി

മഹാരാഷ്ട്രയിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ

നെടുങ്കണ്ടം: മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെത്തിയ മഹാരാഷ്ട്രാ പൊലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് നെടുങ്കണ്ടം പാമ്പാടുംപാടയില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. രണ്ട് മാസത്തിന് മുമ്പാണ് പെണ്‍കുട്ടി കാമുകനൊപ്പം കേരളത്തിലെത്തിയത്. ഇടുക്കിയല്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്ഥില്‍ മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്

ഇടുക്കിയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ യുവാവ് അറസ്റ്റില്‍. മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന വിജയ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി ഇരുവരും സൌഹൃദത്തിലായിരുന്നു. ഇതിനിടെ ഇയാള്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിലും മൂന്നാറിലെ സ്വകാര്യ കോട്ടേജിലുമെത്തിച്ചായിരുന്നു ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം

ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

ഇടുക്കി: രാജക്കാട് പഴയവിടുതിക്ക് സമീപം അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഢ് സ്വദേശിയായ ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഗദ്ദുവും കസ്റ്റഡിയിലുള്ള സുഹൃത്തുക്കളും ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്. തോട്ടത്തിന് സമീപത്തെ താത്‌കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ഇവർ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഗദ്ദുവിനെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് വിവരം.

ഒരുവര്‍ഷമായി ലൈംഗികപീഡനം, പ്രതി അശ്ലീലവീഡിയോകള്‍ക്ക് അടിമ; ഇടുക്കിയിലെ പെണ്‍കുട്ടിയുടേത് ക്രൂരമായ കൊലപാതകം

ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരിയെ പ്രതിയായ അർജുൻ ഒരുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ്. എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ മാതാപിതാക്കളില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. ജൂൺ 30-നും ഇത്തരത്തിൽ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ കുട്ടി ബോധരഹിതയാവുകയായിരുന്നു. ഇതോടെ പെൺകുട്ടിയെ പ്രതി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, തിങ്കളാഴ്ച

ഇടുക്കിയിൽ വൈദ്യുതോൽപാദനം താൽക്കാലികമായി നിർത്തി; സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി നിയന്ത്രണം

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉല്‍പ്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ച് ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുകയാണെന്ന് കെ എസ് ഇ ബി അറിയിച്ചു.

error: Content is protected !!