Tag: human sacrifice

Total 5 Posts

അടച്ചിട്ട വീട്ടില്‍ പൂജയും ഒപ്പം നിലവിളിയും, നരബലിക്ക് ശ്രമമെന്ന് സംശയം; ആറു പേർ അറസ്റ്റിൽ, സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിലെ ആറണിയിൽ നരബലി നടത്താൻ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്‍റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്. തിരുവണ്ണാമല ആറണി എസ്‍വി ടൗണിനടുത്ത്

‘അന്ധവിശ്വാങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന സി.പി.എം, പാര്‍ട്ടിമെമ്പര്‍ നടത്തിയ നരബലിയ്ക്ക് മറുപടി പറയണം’; പേരാമ്പ്രയില്‍ മുസ്ലിം ലീഗിന്റെ നേതൃയോഗം

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം സംഘടിപ്പിച്ചു. പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന സി.പി.എം പുരോഗമന കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന പാർട്ടിമെമ്പർ നരബലി നടത്തിയതിന് പാർട്ടി മറുപടി പറയമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ ആവശ്യപ്പെട്ടു. അന്ധവിശ്വാസത്തോട് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.

‘നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചു, എല്ലാം ചെയ്‌തത് അയാളുടെ നിർദേശപ്രകാരം’; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലൈല

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടവരുടെ മാംസം പ്രതികൾ ഭക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ലൈല ആണ് ഇക്കാര്യം സമ്മതിച്ചത്. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി

കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാരികൾ, നരബലിക്കായി എത്തിച്ചത് സിനിമയിൽ അവസരം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത്; കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ ആദ്യത്തെ കൊലപാതകം നടന്നത് ജൂൺ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തൽ. കാലടിയിൽനിന്ന് കടത്തിക്കൊണ്ടുപോയ റോസ്‌ലിനെയാണ് ഇലന്തൂരിലെ ദമ്പതിമാരും പെരുമ്പാവൂർ സ്വദേശിയായ ഷിഹാബും(ഷാഫി) ആദ്യം കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷം കടവന്ത്രയിലെ പത്മത്തെ ഇലന്തൂരിൽ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരും ലോട്ടറിക്കച്ചവടക്കാരികളാണ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ്

കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കാനായി ബന്ധപ്പെടുക എന്ന് ഫേസ്ബുക്ക് പോസ്റ്റ് വഴി നടത്തിയത് നരബലിയിലേക്ക്; തിരുവല്ലയിൽ സ്ത്രീകളെ കൊന്നത് കഴുത്തറുത്ത്; മൃതദേഹം കഷ്ണങ്ങളാക്കി പലസ്ഥലത്തു കുഴിച്ചിട്ടു

തിരുവല്ല: കേരളത്തെ ഞെട്ടിച്ച് തിരുവല്ലയിൽ നടന്ന നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈദ്യരായ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി ആണ് എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കിയത്. പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്. മൂന്നു പേർ അറസ്റ്റിൽ. കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം 26നാണ്

error: Content is protected !!