Tag: human chain

Total 3 Posts

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നാടൊന്നിച്ചു; ബോധവല്‍ക്കരണവുമായി മനുഷ്യച്ചങ്ങല തീര്‍ത്ത് സമന്വയ കൊഴുക്കല്ലൂര്‍

മേപ്പയ്യൂര്‍: ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് കൊഴുക്കല്ലൂര്‍ വാസികള്‍. കേരള സമൂഹത്തെ ആശങ്കയിലാഴ്തിക്കൊണ്ട് കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നുപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സമന്വയ കൊഴുക്കല്ലൂരിന്റെ നേതൃത്വത്തില്‍ ഒരു നാട് ഒരുമിക്കുകയായിരുന്നു. കൊഴുക്കല്ലൂര്‍ ട്രാന്‍സ്ഫോമര്‍ മുക്ക് തിരുമംഗലത്ത് താഴെ റോഡില്‍ തീര്‍ത്ത മനുഷ്യ ചങ്ങലയില്‍ കുടുംബസമേതം ആളുകള്‍ പങ്കെടുത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

വിദ്യാർത്ഥികളും ജനപ്രതിനിധികളും അധ്യാപകരുമെല്ലാം അണിചേർന്നു; പേരാമ്പ്രയിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജും സംയുക്തമായി ലഹരി വിരുദ്ധ മനുഷ്യ ചങ്ങല തീർത്തു. കോളേജിൽ നിന്നാരംഭിച്ച മനുഷ്യ ചങ്ങല ബ്ലോക്ക് പഞ്ചായത്തു ഓഫീസിൽ അവസാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ, കോളേജ് വിദ്യാർഥികൾ, അധ്യാപകർ, തുടങ്ങിയവർ ലഹരി വിരുദ്ധ ശൃംഖലയിൽ അണിചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.

‘നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം’; മേപ്പയ്യൂരില്‍ പതിനായിരം പേരെ അണിനിരത്തി നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല

മേപ്പയ്യൂര്‍: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്തുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല തീര്‍ക്കും. പഞ്ചായത്തിലെ പതിനായിരം പേരെ അണിനിരത്തി കൂനംവള്ളിക്കാവ് മുതല്‍ കുയിമ്പിലുന്തുവരെയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള മനുഷ്യമഹാ ശൃംഖലയില്‍ ഓരോ കുടുംബങ്ങളും കണ്ണികളാവും. സംഘടനകളും സാമൂഹ്യ കൂട്ടായ്മകളും

error: Content is protected !!