Tag: House collapsed

Total 3 Posts

പെരുവണ്ണാമൂഴിയില്‍ കാറ്റില്‍ വീടിനു മുകളില്‍ തെങ്ങ് വീണു; വീടിനു നാശം

പെരുവണ്ണാമൂഴി: കാറ്റില്‍ തെങ്ങ് വീണ് വീടിനുനാശം. ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് 11-ല്‍ പൊന്മലപ്പാറ വളകുഴിയില്‍ രമണി ഷാജുവിന്റെ വീടിനാണ് നാശം സംഭവിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സ്ഥലം സന്ദര്‍ശിച്ചു. ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.

കനത്ത മഴ; കായണ്ണയില്‍ വീടിന്റെ മേര്‍ക്കൂര തകര്‍ന്ന് വീണു, ചുമരിനും വിള്ളല്‍

കായണ്ണ: കായണ്ണയില്‍ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീട് അപകടാവസ്ഥയില്‍. കായണ്ണ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കക്കാടുമ്മല്‍ അഷറഫിന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ചുമരിലും വിള്ളലുണ്ടായി. ഈ സമയം വീട്ടുകാര്‍ തൊട്ടടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്നു. അഷ്‌റഫും ഭാര്യ ഷമീനയും രണ്ട് മക്കളുമാണ്

ചുമർ തകരുന്ന ശബ്ദം കേട്ടയുടൻ മക്കളെയുമെടുത്ത് പുറത്തേക്കോടി, നാദാപുരത്ത് കനത്ത മഴയിൽ വീട് തകർന്നു; അഞ്ചം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇയ്യങ്കോട് വീട് തകർന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്‌. ഇരുനില വീടിന്റെ ഒരുഭാഗം നിലംപതിച്ചു. കാപ്പാരോട്ട് മുക്കിലെ പൊയിൽ ശശിയുടെ വീടാണ് തകർന്നത്. വെള്ളിയാഴ്‌ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ശശിയും ഭാര്യ റീനയും മൂന്ന് കുട്ടികളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവെയാണ് അപകടം. വീടിന്റെ മുകൾഭാഗത്തുനിന്ന് ശബ്ദം

error: Content is protected !!