Tag: home

Total 4 Posts

തെങ്ങു മുറിഞ്ഞുവീണ് വീട് തകർന്നു; മേപ്പയ്യൂരില്‍ നാലം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേപ്പയ്യൂർ: മേപ്പയ്യൂർ കായലാട് തെങ്ങുവീണ് വീട് തകർന്നു. കായലാട് ചെട്ടിവീട് കോളനിയിൽ താമസിക്കുന്ന ശിവദാസന്റെ ഷീറ്റിട്ട വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഇന്നലെ പുലർച്ച 4.30 നാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഷീറ്റു പൊട്ടി തെങ്ങിൻ കഷ്ണം

വാളൂരിലെ ചോയിക്ക് വീടൊരുങ്ങുന്നു; പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു (വീഡിയോ കാണാം)

പേരാമ്പ്ര: വാളൂര്‍ പുതിയ മഠത്തില്‍ ചോയിക്ക് പുതിയ വീടൊരുങ്ങുന്നു. പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം കല്‍പ്പറ്റ എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ അഡ്വ. ടി.സിദ്ദിഖ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി. ലൈഫ് പദ്ധതിയില്‍ നാല് തവണ അപേക്ഷിച്ചിട്ടും ഇവര്‍ക്ക് വീട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീട് നിര്‍മ്മാണം കോണ്‍ഗ്രസ് ഏറ്റെടുത്തത്.

കായണ്ണയില്‍ ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീട് തകര്‍ന്നു

കായണ്ണബസാര്‍: കായണ്ണ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ കാപ്പുമ്മല്‍ അബ്ദുല്‍ മനാഫിന്റെ വീടിന്റെ മേല്‍ക്കൂര മരം വീണു തകര്‍ന്നു. തെങ്ങും കമുകും വീണാണ് വീട് തകര്‍ന്നത്. ബുധനാഴ്ച ഉണ്ടായ ശക്തമായമഴയിലും കാറ്റിലുമാണ് മരം വീണത്. മേല്‍ക്കൂര ജീര്‍ണിച്ചതിനാല്‍ ഓടിന്റെ മുകളില്‍ ടാര്‍പോളിന്‍ വിരിച്ചതായിരുന്നു. എന്നാല്‍ മരങ്ങള്‍ വീണതോടെ ഓട് ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്. വീടിനകത്തെ തയ്യല്‍ മെഷീനും വീട്ടുപകരണങ്ങളും

നടുവണ്ണൂരില്‍ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

നടുവണ്ണൂര്‍: പൂനത്ത് എടച്ചേരിപ്പൊയില്‍ കാറ്റിലും മഴയിലും വീട് ഭാഗികമായി തകര്‍ന്നു. സരോജിനി അമ്മയുടേയും ദേവകിഅമ്മയുടേയും ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. അവിവാഹിതയായ സരോജിനി അമ്മ (80)യും വിധവയായ ദേവകി അമ്മ (75) യും ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. വീട് വാസയോഗ്യമാക്കാന്‍ പലതവണ പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹിന്ദു ഐക്യവേദി കോട്ടൂര്‍

error: Content is protected !!