Tag: Holiday

Total 4 Posts

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ക്കും ഇന്ന്‌ അവധി

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാലും നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാലും കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടൈ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഇന്നലെ സ്‌കൂളുകള്‍ക്ക് മാത്രമായിരുന്നു അവധി

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത രണ്ടുദിവസം അവധി

പേരാമ്പ്ര: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെയും മറ്റന്നാളും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തേ വെള്ളിയാഴ്ച മാത്രമായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. പെരുന്നാള്‍ പരിഗണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹിം എം.എല്‍.എ. ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റംസാന്‍

ക്ലാസ് കട്ട് ചെയ്യാതെ കലോത്സവം കാണാം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്കൊരു സന്തോഷവാര്‍ത്ത! കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങള്‍ അടക്കം പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ഡി.ഡി.ഇ അറിയിച്ചു. വടകരയില്‍വെച്ചാണ് ജില്ലാ കലോത്സവം നടക്കുന്നത്. സെയ്ന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളാണ് ഇത്തവണത്തെ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദി. 19 വേദികളിലായാണ് മത്സരം നടക്കുന്നത്.

error: Content is protected !!