Tag: hocky

Total 2 Posts

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഒളിമ്പിക്‌സില്‍ മെഡലണിഞ്ഞ് ഇന്ത്യ, പുരുഷ ഹോക്കിയില്‍ വെങ്കലം, അഭിമാനമായി മലയാളി താരം പി.ആര്‍ ശ്രീജേഷ്

കോഴിക്കോട്‌: അവിശ്വസനീയം. ആവേശഭരിതം. അഭിമാനപൂരിതം. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒരുവേളം ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവന്നത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു

വനിതാ ഹോക്കിയില്‍ ചരിത്രനേട്ടം; ഒളിംപിക്‌സില്‍ ആദ്യമായി ഇന്ത്യ സെമിയില്‍

കോഴിക്കോട്: ഒളിംപിക് ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍. പൂള്‍ ബി ചാംപ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തകര്‍ത്തത്. അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ കരുത്തിനെ ഫലപ്രദമമായി പ്രതിരോധിക്കാന്‍ ഇന്ത്യക്കായി. ഇതിനിടെ ഗുര്‍ജിത് കൗര്‍ നേടിയ ഒരു ഗോള്‍ ഇന്ത്യക്ക് ചരിത്രത്തില്‍ ഒരിടവും നല്‍കി. സെമിയില്‍ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളി.

error: Content is protected !!