Tag: hIGHWAY

Total 3 Posts

മലയോര ഹൈവേ: 28ാം മൈല്‍ മുതല്‍ പടിക്കല്‍വയല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തിക്ക് ടെന്‍ഡറായി; അനുവദിച്ചത് 41.25കോടി രൂപ

പേരാമ്പ്ര: മലയോര ഹൈവേയില്‍ തൊട്ടില്‍പ്പാലം-തലയാട് റൂട്ടില്‍ ഉള്‍പ്പെടുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ 28ാം മൈല്‍ മുതല്‍ പടിക്കല്‍വയല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തിക്ക് ടെന്‍ഡറായി. 6.79 കിലോമീറ്റര്‍ ദൂരമാണ് ഈ റീച്ചിലുള്ളത്. 41.25 കോടിയാണ് കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുള്ളത്. പ്രവൃത്തി ഉടന്‍തന്നെ തുടങ്ങാനാകുമെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പന്ത്രണ്ട് മീറ്റര്‍

വനംവകുപ്പിന്റെ തടസമില്ല, സര്‍ക്കാറിന് വലിയ സാമ്പത്തിക ലാഭവും കിട്ടും; മുള്ളന്‍കുന്ന്-പെരുവണ്ണാമൂഴി മലയോര ഹൈവേ നിര്‍മ്മാണത്തിന് പുതിയ റൂട്ട് നിര്‍ദേശിച്ച് നാട്ടുകാര്‍

ചക്കിട്ടപാറ: നിര്‍ദിഷ്ട മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലെ അലൈന്‍മെന്റില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുള്ളന്‍കുന്ന്- നിന്നും ഒറ്റക്കണ്ടം വഴി പെരുവണ്ണാമൂഴിയിലേക്കുള്ള മലയോര ഹൈവേയുടെ നിര്‍മാണത്തിന് പകരം പുതിയ റൂട്ട് കാട്ടി നാട്ടുകാര്‍ രംഗത്ത്. മുള്ളന്‍കുന്ന് – പെരുവണ്ണാമൂഴി അലൈന്‍മെന്റിനായി രണ്ട് പ്രദേശങ്ങളിലെ നാട്ടുകാര്‍ റോഡിനായി വാദിക്കുകയും ഇത് സംബന്ധിച്ച പരാതി ഹൈക്കോടതിയിലെത്തി നില്‍ക്കുന്ന അവസ്ഥയിലുമാണ്

ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡരികിലെ കൈയേറ്റങ്ങള്‍ ജൂണ്‍ 19 നകം നീക്കണം

കോഴിക്കോട്: സംസ്ഥാനപാത 38 ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡിനിരുവശത്തുമുള്ള കൈയേറ്റങ്ങള്‍ ജൂണ്‍ 19നകം നീക്കം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡ് സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നതും സാധനസാമഗ്രികള്‍ വില്‍ക്കുന്നതും ഒഴിവാക്കണം. റോഡിനിരുവശത്തും സൂക്ഷിച്ചിരിക്കുന്ന കേടായതും ദ്രവിച്ചതുമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. വില്പനാനുമതി ഇല്ലാത്ത വാഹനങ്ങള്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നത്

error: Content is protected !!