Tag: hIGH cOURT OF kERALA

Total 5 Posts

മാനസികമായും ശാരീരികമായുമുള്ള പീഡനം, പ്രായപൂർത്തിയാവുന്നതിനു മുൻപ് വിവാഹം; ബാലുശ്ശേരി സ്വദേശിനി വ്ലോഗര്‍ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിനി വ്ലോഗര്‍ റിഫ മെഹ്നു മരിച്ച സംഭവത്തിൽ ഭര്‍ത്താവ് മെഹനാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പോലീസ് റിപ്പോർട്ടിൽ ചൂണ്ടി കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. റിഫയെ മാര്‍ച്ച്‌ ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മാനസികമായും ശാരീരികമായുമുള്ള പീഡനം

കോവിഷീൽഡ് വാക്സിൻ സ്വീകരിക്കാന്‍ 84 ദിവസത്തിന്‍റെ ഇടവേള എന്തിന്? കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊവിഷീൽഡ് വാക്സീന്‍റെ ണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതിന്‍റെ കാരണം എന്തെന്ന് ഹൈക്കോടതി. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്സീൻ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ 84 ദിവസത്തിന് മുൻപ് കുത്തിവയ്പ്പിന് അനുമതി നിഷേധിച്ചത്

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി; പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്ന് ഹൈക്കോടതി. ലക്ഷക്കണക്കിനാളുകൾ പുറത്ത് നിൽക്കുമ്പോൾ ഇനിയും റാങ്ക് പട്ടികകളുടെ കാലാവധിനീട്ടേണ്ട ആവശ്യമുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം എൽഎസ്ജി പട്ടികയിലുള്ള റാങ്ക് ഹോൾഡറുടെ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിഎസ്.സി റാങ്ക് പട്ടികയുടെ കാലാവധി സെപ്തംബർ അവസാനം വരെ ദീർഘിപ്പിച്ചിരുന്നു. ഇതിനെതിരെ പിഎസ്.സി നൽകിയ ഹർജി

കടകള്‍ തുറക്കുന്നതില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണം; ആൾക്കൂട്ടം നിയന്ത്രണം പാലിക്കുന്നില്ല: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നയപരമായ തീരുമാനം സ്വീകരിക്കണം. സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കുന്നതും കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുണിക്കടകള്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന ഭാഗമായാണ് കടകള്‍ തുറക്കാതിരിക്കുന്നത് എങ്കില്‍, സംസ്ഥാനത്ത് പലയിടങ്ങളിലും ആള്‍ക്കൂട്ട

വാക്സിൻ ചലഞ്ച്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി:വാക്സീൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി.നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്നു വാക്സീൻ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നൽകണം.ഒരു ദിവസത്തെ പെൻഷൻ തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ നൽകിയ ഹർജിയിലാണ്

error: Content is protected !!