Tag: Helpdesk
ബഫർസോൺ പ്രശ്ന പരിഹാരം; ഹെൽപ്പ് ഡെസ്ക്കുകളിൽ ലഭിച്ച പരാതികളിലെ സ്ഥലപരിശോധന ജില്ലയിൽ ഇന്ന് തുടങ്ങും
കോഴിക്കോട്: ബഫർസോൺ ജനവാസമേഖലകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള നേരിട്ടുള്ള സ്ഥലപരിശോധന ജില്ലയിൽ ഇന്നു തുടങ്ങും. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്നു മുതൽ സ്ഥലപരിശോധന നടത്തും. പഞ്ചായത്ത്, വനം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ചക്കിട്ടപാറ പഞ്ചായത്തിൽ സ്ഥല പരിശോധന 26നു തുടങ്ങും. സ്ഥലപരിശോധനയ്ക്കു മുന്നോടിയായി ഇന്നലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ വനം, റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ യോഗം ചേർന്നു.
പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആലോചനയുണ്ടോ? നിങ്ങൾക്ക് പൂർണ്ണ പിന്തുണയേകാൻ ഇവരുണ്ട്; ചങ്ങരോത്ത് ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
പേരാമ്പ്ര: പുതിയ സംരഭങ്ങൾ തുടങ്ങുന്നവർക്ക് സഹായം നൽകുന്നതിനായി ചങ്ങരോത്ത് പഞ്ചായത്തിൽ സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരഭിച്ചു. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി സംരംഭകരെ കണ്ടെത്താനായി തദ്ദേശ സ്ഥാപനങ്ങളിൽ ഏകദിന സംരഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചങ്ങരോത്ത്