Tag: heavy rain

Total 144 Posts

മഴ തുടരുന്നു; ജില്ലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു, വീടുകള്‍ അപകടാവസ്ഥയില്‍, 15 ക്യാമ്പുകളിലായി 196 കുടുംബങ്ങള്‍, ജലനിരപ്പ് 757.5 മീറ്റര്‍ കവിഞ്ഞാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കലക്ടര്‍

കോഴിക്കോട്: കനത്തമഴയില്‍ കക്കയം ഡാമില്‍ ജലനിരപ്പ് 757.5 മീറ്റര്‍ കവിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി ജില്ലാകലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. നിലവില്‍ 756.12 മീറ്ററാണ് ജലനിരപ്പ്. അതിനാല്‍ കുറ്റ്യാടി പുഴയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. അരിക്കുളം, ഒളവെണ്ണ പഞ്ചായത്തുകളിലാണ് മണ്ണിടിഞ്ഞത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; അടുത്ത അഞ്ച് ദിവസങ്ങളില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24

കനത്ത മഴയില്‍ പാലേരി കന്നാട്ടിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

പേരാമ്പ്ര: കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി കന്നാട്ടിയില്‍ മാണിക്കാം കണ്ടി മീത്തല്‍ സുരയുടെ വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ലൈഫ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ച് താമസമാരംഭിച്ച കോണ്‍ക്രീറ്റ് വീടാണ് തെങ്ങ് വീണ് തകര്‍ന്നത്. വീടിന്റെ പാരപ്പറ്റിനും

കീഴരിയൂരിൽ വീട് തകർന്നു, കുറ്റ്യാടിയിൽ 23 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു; മലയോര മേഖലകളിൽ ഭീതിവിതച്ച് കനത്ത മഴ തുടരുന്നു

പേരാമ്പ്ര: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ ഓറഞ്ച് അലേർട്ടാണ് നിലനിൽക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ്. ഇതിനെ തുടർന്ന് പല പ്രദേശങ്ങളിലും ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചൽ, ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാ​ഗമായാണ് ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര

ഇത് റോഡോ അതോ തോടോ! കുറ്റ്യാടിയില്‍ വടകര റോഡിലെ ഇരുപതോളം കടകളില്‍ വെള്ളം കയറി; തൊട്ടില്‍പ്പാലം റോഡിലും വെള്ളക്കെട്ട്- വീഡിയോ കാണാം

കുറ്റ്യാടി: മഴ കനത്തത്തോടെ കുറ്റ്യാടിയില്‍ റോഡും സമീപത്തെ കടകളും വെള്ളത്തിലായി. ഇന്ന് ഉച്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണ്. തൊട്ടില്‍പ്പാലം റോഡില്‍ ഡ്രൈനേജ് പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കുറ്റ്യാടി റോഡിലെ ഇരുപതോളം കടകളില്‍ വെള്ളം കയറി. യത്തീംഖാന കോംപ്ലെക്‌സില്‍ താഴത്തെ നിലയിലെ ഒട്ടുമിക്ക കടകളിലും വെള്ളം കയറി. വസ്ത്രവില്‍പ്പനശാലകള്‍, ചെരുപ്പ് കടകള്‍,

വാഹനങ്ങളില്‍ കുറ്റ്യാടിയില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് പോകുന്നവര്‍ ജാഗ്രതൈ! റോഡില്‍ ഡ്രൈനേജ് നിര്‍മ്മാണത്തിന്റെ ഭാഗമായെടുത്ത കുഴികളുണ്ട്: ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാകും

കുറ്റ്യാടി: മഴ കനത്തത്തോടെ കുറ്റ്യാടിയില്‍ റോഡും സമീപത്തെ കടകളും വെള്ളത്തിലായി. ഇന്ന് ഉച്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണ്. തൊട്ടില്‍പ്പാലം റോഡില്‍ ഡ്രൈനേജ് പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. റോഡിലെ കുഴികളും മറ്റും കാണാന്‍ സാധിക്കില്ലെന്നതിനാല്‍ വാഹനങ്ങളിലും കാല്‍നടയായും യാത്ര ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വ്യാപാരികള്‍ പേരാമ്പ്ര ന്യൂസ്

കുറ്റ്യാടിയില്‍ അഴുക്കുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍; കനത്ത മഴയില്‍ കടകള്‍ക്ക് ഉള്ളില്‍ വെള്ളം; മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശം

കുറ്റ്യാടി: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയില്‍ കുറ്റിയടിയില്‍ കടകളില്‍ വെള്ളംകയറി വന്‍ നാശനഷ്ടം. ശക്തമായ മഴയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെയും തൊട്ടില്‍പാലം റോഡിലെയും കടകളില്‍ വെള്ളം കയറി. കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രി പരിസരം, തൊട്ടില്‍പാലം റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച

അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം – മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകള്‍ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്കില്‍ ആര്യങ്കാവ്

‘കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കി’; തുടർച്ചയായ മഴയിൽ വെള്ളം കെട്ടി നിന്ന് വാഴ കൃഷി നശിക്കുന്നു; ചെറുവണ്ണൂരിലെ കർഷകർ പ്രതിസന്ധിയിൽ

പേരാമ്പ്ര: പേമാരിക്ക് താത്ക്കാലിക ശമനമായെങ്കിലും ഇനിയെന്തെന്ന ചോദ്യ ചിഹ്നമാണ് ചെറുവണ്ണൂരില കർഷകരുടെ മുന്നിലുള്ളത്. കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടി നിന്നതിനെ തുടർന്നാണ് ചെറുവണ്ണൂർ കക്കറമുക്കിൽ വാഴകൃഷി വ്യാപകമായി നശിക്കുന്നത്. മൂപ്പെത്തി വിളവെടുക്കാറായ വാഴകളാണ് വെള്ളം കയറിയതിനെ തുടർന്ന് നശിക്കുന്നത്. നിലവിൽ വെള്ളമിറങ്ങിയെങ്കിലും ഒരാഴ്ചയോളം വെള്ളം നിന്നതിനെ തുടർന്ന് വേര് ചീഞ്ഞ് വാഴകളെല്ലാം പഴുത്ത് കരിഞ്ഞുണങ്ങുകയാണ്.

ചെറുവണ്ണൂര്‍ ഹൈസ്‌കൂളിനും എല്‍.പി സ്‌കൂളിനും ഇടയിലുള്ള മതില്‍ തകര്‍ന്നുവീണു; കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം, 19വീടുകള്‍ ഭാഗികമായി തകര്‍ന്നു

പേരാമ്പ്ര: കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ചെറുവണ്ണൂര്‍ ഹൈസ്‌കൂളിനും എ.എല്‍.പി സ്‌കൂളിനും ഇടയിലുള്ള മതില്‍ തകര്‍ന്നുവീണു. എരവട്ടൂര്‍ വില്ലേജില്‍ ജനതാ മുക്കില്‍ കാപ്പുമ്മല്‍ കല്ല്യാണിയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകരുകയും ചെയ്തു. കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ടുപേര്‍ മരണപ്പെടുകയും 19 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. ഒളവണ്ണ കൈമ്പാലം ചെറുകല്ലോറ വിമല (70

error: Content is protected !!