Tag: heavy rain

Total 172 Posts

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാടും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ

കേരളത്തിൽ കനത്ത മഴ തുടരുന്നു; കോഴിക്കോട് ഉൾപ്പടെ 11 ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്തും. തെക്കന്‍ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം. കാലവര്‍ഷം കേരളത്തോട് കൂടുതല്‍ അടുത്തതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നിന് മുന്‍പുതന്നെ കാലവര്‍ഷം കേരളത്തില്‍ എത്തിയേക്കും. ഇത്തവണ മികച്ച മഴ തന്നെ ലഭിക്കുമെന്നാണ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, കേരളത്തില്‍ മെയ് 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത.   ഇത് വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും

യാസ് ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്കെത്തും; കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. യാസ് എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലായിരിക്കും

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.അതേ സമയം മലങ്കര അണക്കെട്ട് ഇന്ന് തുറക്കും. ആറ് ഷട്ടറുകളും തുറന്ന് വിടും. ഇതേത്തുടര്‍ന്ന്

ടൗട്ടെ ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴ തുടരും, മെയ് 18 ന് ശേഷം ഗുജറാത്തിലേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

കൊച്ചി: അറബിക്കടലില്‍ രൂപം കൊണ്ട ടൌട്ടെ ചുഴലിക്കാറ്റ് ഗുജറാത്തില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ടൗട്ടെ’ ചുഴലിക്കാറ്റ് മെയ് 18 ന് ഉച്ചക്ക് ശേഷം മണിക്കൂറില്‍ പരമാവധി 175 കി.മീ വേഗതയില്‍ ഗുജറാത്തിലെ പോര്‍ബന്തറിനും നാലിയക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഗുജറാത്തും കടന്ന് പാകിസ്ഥാനിലേക്കും ചുഴലിക്കാറ്റ് പ്രവേശിക്കും. കാറ്റിന്റെ

തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം; ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: സംസ്ഥാനത്തെ തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴ തുടര്‍ന്നാല്‍ തീരമേഖലയിലെ ആളുകള്‍ക്കായി കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്

കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: കേരളത്തില്‍ മെയ് 16 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരിക്കും ന്യൂനമര്‍ദം രൂപംകൊള്ളുക. ഞായറാഴ്ച രാവിലെയോടെ ന്യൂനമര്‍ദം ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചുഴലി കേരള തീരത്ത് തൊടില്ല എന്നാണ് നിഗമനം.

മഴ കനക്കുന്നു, കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നല്‍ സാധ്യത തുടരുന്നതായും പൊതുജനങ്ങള്‍

മഴ കനക്കുന്നു; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും, നാളെ വയനാട്ടിലും ഏപ്രില്‍ 14 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഏപ്രില്‍ 15 നും 16നും ഇടുക്കി,

error: Content is protected !!