Tag: heavy rain

Total 172 Posts

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: ഒറ്റപ്പെട്ട ശക്തമായ മഴക്കയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ അഞ്ചു ദിവസം യെല്ലോ അലേർട്ട്

കോഴിക്കോട്: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കോഴിക്കോട് മൂന്നു ദിവസം മഞ്ഞ അലേർട്ട്; മലയോര മേഖലകളിലുള്ളവർ ജാ​ഗ്രത പാലിക്കണം

കോഴിക്കോട്: കേരളത്തിൽ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ആ​ഗസ്റ്റ് 30,31, ഓക്ടോബർ ഒന്ന് തിയ്യതികളിൽ

ശക്തമായ ഇടിമിന്നലില്‍ ചെക്യാട് പള്ളിയ്ക്ക് കേടുപാട്: ശൗചാലയ ഭിത്തിയുടെ ഒരുഭാഗം തകര്‍ന്നു

പാറക്കടവ്: ഇടിമിന്നലില്‍ ചെക്യാട് മുണ്ടൊളി ജുമത്ത് പള്ളിയ്ക്ക് കേടുപാട്. പള്ളിയുടെ ശൗചാലയത്തിന്റെ ഭിത്തിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. സംഭവസമയത്ത് പള്ളിയില്‍ ആളുകളൊന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.കുമാരന്‍, വാര്‍ഡംഗം വസന്ത കരിന്ത്രയില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകുന്നേരം ശക്തമായ ഇടിമിന്നലാണ് പ്രദേശത്തുണ്ടായത്.

കുത്തിയൊലിച്ച് വെള്ളം, കരകവിഞ്ഞ് വിലങ്ങാട് പുഴ; മഴവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

നാദാപുരം: ചുവന്ന നിറത്തിൽ കുത്തിയൊലിച്ചെത്തി വെള്ളം. പനങ്ങാട് മേഖലയിൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് പാലം മുങ്ങി. വിലങ്ങാട് ടൗണിൽ നിന്നുള്ള ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്. ഇന്ന് വെെകീട്ട് മൂന്ന് മണിമുതൽ വിലങ്ങാട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂന്നരയോടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. പ്രദേശത്ത് ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം

വിലങ്ങാട് കനത്ത മഴയും മഴവെള്ളപ്പാച്ചിലും, പാലം മുങ്ങി; പാനോം വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, ഭീതിയിൽ മലയോര മേഖല

നാദാപുരം: വിലങ്ങാട് മലയോര മേഖലയെ ഭീതിയിലാഴ്ത്തി അതിശക്ത മഴയും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും. വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്. പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. മലവെള്ളപ്പാച്ചലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി. കടകളിൽ വെള്ളം കയറിയത് നാശനഷ്ടങ്ങൾക്കിടയാക്കി. മഴവെള്ളപ്പാച്ചിലിനെ തുടർന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാൽ വാളൂക്ക്പാലം വെള്ളത്തില്‍

അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഇന്നും നാളെയും യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യത. ചക്രവാതചുഴിയെ തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ന് അതിശക്തമഴ സാധ്യതയുള്ളതിനാൽ

കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട്

കോഴിക്കോട്: അടുത്ത രണ്ടുദിവസവും കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍: 22-08-2022: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് 23-08-2022: കോട്ടയം, എറണാകുളം, ഇടുക്കി 24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

വിലങ്ങാടിനെ വിറപ്പിച്ച് ശക്തമായ ചുഴലിക്കാറ്റ്; വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു, വ്യാപക കൃഷിനാശവും

വിലങ്ങാട്: അതിശക്തമായ ചുഴലിക്കാറ്റിനു സാക്ഷ്യം വഹിച്ച് വിലങ്ങാടിന്റെ പ്രഭാതം. പ്രദേശത്ത് വ്യാപക നാശമുണ്ടായി. ഇന്ന് രാവിലെ ഏഴരയോടെയാണ് വിലങ്ങാട് മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്. നിരവധി വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകളിലേക്കും മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. വിലങ്ങാട് പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. അതേസമയം സംസ്ഥാനത്തിന്ന്

മഴ തുടരുന്നു; ജില്ലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു, വീടുകള്‍ അപകടാവസ്ഥയില്‍, 15 ക്യാമ്പുകളിലായി 196 കുടുംബങ്ങള്‍, ജലനിരപ്പ് 757.5 മീറ്റര്‍ കവിഞ്ഞാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കലക്ടര്‍

കോഴിക്കോട്: കനത്തമഴയില്‍ കക്കയം ഡാമില്‍ ജലനിരപ്പ് 757.5 മീറ്റര്‍ കവിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി ജില്ലാകലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. നിലവില്‍ 756.12 മീറ്ററാണ് ജലനിരപ്പ്. അതിനാല്‍ കുറ്റ്യാടി പുഴയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. അരിക്കുളം, ഒളവെണ്ണ പഞ്ചായത്തുകളിലാണ് മണ്ണിടിഞ്ഞത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; അടുത്ത അഞ്ച് ദിവസങ്ങളില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24

error: Content is protected !!