Tag: heavy rain issues

Total 44 Posts

ശക്തമായ മഴയും കാറ്റും: തൊട്ടിൽപ്പാലം തളീക്കരയില്‍ മരം വീണ് ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണു, ഗതാഗതം തടസ്സപ്പെട്ടു

കുറ്റ്യാടി: കനത്ത മഴയില്‍ തൊട്ടിൽപ്പാലം തളീക്കരയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 3.35ഓടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വൈദ്യുതി ലൈനിലേക്ക് വീഴുകയും ലൈന്‍ അതുവഴി പോവുകയായിരുന്ന ബസിന് മുകളിലേക്ക്‌ വീഴുകയും ചെയ്തു. ഇതോടെ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്നും

കനത്ത മഴയില്‍ ചോറോട് 16 വീടുകൾ വെള്ളത്തിൽ; ആശങ്കയില്‍ പ്രദേശവാസികള്‍

വടകര: കനത്ത മഴയില്‍ ചോറോട് ഗ്രാമപഞ്ചായത്തിലെ 50 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ദേശീയപാതയ്ക്ക് പടിഞ്ഞാറ്ഭാഗം പത്തൊമ്പതാം വാര്‍ഡില്‍ 16 വീടുകളിലാണ് വെള്ളം കയറിയത്. രമേശ്‌ ബാബു കക്കോക്കര, ഇബ്രാഹിം റഹീന മൻസില്‍, അസീസ് ടിപ്പുഗർ, വാഴയില്‍ ജാനു അനിരുദ്ധൻ, ഷാബു കല്യാണി സ്വദനം, പവിത്രൻ കക്കോക്കര, ഉസ്മാൻ ചിസ്തി മൻസില്‍, രഞ്ജിത്ത് അകവളപ്പില്‍, ശേഖരൻ അകവളപ്പില്‍,

കനത്ത മഴ: വിലങ്ങാട് ടൗണിലെ പരപ്പുപ്പാറ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

നാദാപുരം: കനത്ത മഴയില്‍ വിലങ്ങാട് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ ആരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വാണിമേല്‍ പഞ്ചായത്തിലെ പരുപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂരയാണ് ഇന്നലെ തകര്‍ന്നുവീണത്. മേല്‍ക്കൂരയുടെ ഓടും കഴുക്കോലും സമീപത്തെ റോഡിലേക്ക് പതിച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ രണ്ടു വര്‍ഷം മുമ്പ് ഇവിടുത്തെ

ശക്തമായ മഴയില്‍ പേരാമ്പ്രയിലെ വിവിധ മേഖലകളില്‍ നാശനഷ്ടം; മലവെള്ളപ്പാച്ചിലില്‍ ചെമ്പനോടയില്‍ റോഡ് തകര്‍ന്നു, നിരവധി വീടുകളിലും വെള്ളംകയറി

പെരുവണ്ണാമൂഴി: മലവെള്ളപ്പാച്ചിലില്‍ റോഡ് തകര്‍ന്നു. അപ്രതീക്ഷിതമായി തോട്ടിലൂടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ചെമ്പനോടയില്‍ റോഡ് തകര്‍ന്നു. ചെമ്പനോട-പൂഴിത്തോട് പാതയില്‍ വൈദ്യര്‍മുക്കില്‍ പുതുക്കിപ്പണിത കലുങ്കിനോടുചേര്‍ന്ന ഭാഗമാണ് കുത്തൊഴുക്കില്‍ തകര്‍ന്നത്. ടാറിങ് ഒലിച്ചുപോയി. രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കലുങ്കിന്റെ ഇരുഭാഗത്തും റോഡ് ഒലിച്ചുപോയതിനാല്‍ പിന്നീട് ക്വാറി മാലിന്യമിട്ട് ഗതാഗതയോഗ്യമാക്കി. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സ്‌കൂള്‍വിട്ട് നടന്നുവരുന്ന കുട്ടികളെ നാട്ടുകാര്‍ ഇടപെട്ടാണ്

error: Content is protected !!