Tag: heavy rain issues
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്
കോഴിക്കോട്: കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ഈ ജില്ലകള്‍ അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 24-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 25-07-2024:
ശക്തമായ കാറ്റും മഴയും; പതിയാരക്കരയിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു
പതിയാരക്കര: ശക്തമായ കാറ്റും മഴയിലും പതിയാരക്കരയിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. ഒതയോത്ത് സുബൈറിന്റെ വീട്ടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിലുണ്ടായിരുന്ന തേക്ക് വീണത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഓടിട്ട ഇരുനില വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മരം വീണത്. അടുക്കള ഭാഗം പൂർണമായും തകർന്നു. ഈ സമയത്ത് സുബൈറും ഭാര്യയും മക്കളും വീടിന്റെ
കനത്ത മഴയില്‍ ദുരിതത്തിലായി വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ
വേളം: മഴവെള്ളം കാരണം പ്രയാസം നേരിടുന്ന വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി, പള്ളിയത്ത്, കോവുക്കുന്ന്, തുരുത്തിക്കുന്ന് പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ സന്ദര്‍ശിച്ചു. തീക്കുനിയിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കാണാൻ ജൂലൈ 22ന് പഞ്ചായത്ത് – വില്ലേജ് അധികൃതരുടെയും, എഞ്ചിനീയര്‍ർമാരുടെയും, ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുന്നതിന് തീരുമാനിച്ചതായി എംഎല്‍എ
നാദാപുരത്ത് സ്കൂൾ കുട്ടികളുമായി സാഹസിക യാത്ര; കുട്ടികളെ വീട്ടിലെത്തിക്കാൻ മറ്റുവഴികളില്ലാതയാതോടെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടിച്ച് ഡ്രൈവർ
നാദാപുരം: സ്കൂൾ കുട്ടികളുമായി വെള്ളകെട്ടിലൂടെ ജീപ്പിന്‍റെ സാഹസിക യാത്ര. നാദാപുരം സിസിയുപി സ്കൂളിലെ കുട്ടികളേയും കൊണ്ടാണ് ജീപ്പ് വെള്ളക്കെട്ടിലൂടെ അതിസാഹസികമായി ഓടിച്ച് പോയത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് പൂര്‍ണമായും കാണാൻ കഴിയാത്ത അവസ്ഥയിലാണ് അപകടകരമായ രീതിയിലുള്ള യാത്ര. ജീപ്പിന്‍റെ ഏതാണ്ട് പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിനിടെ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും
കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം; മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു, ഊടുവഴിയിൽ വിറക് പുര ഇടിഞ്ഞ് വീണു
പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം.രുതേരി കൊട്ടപ്പുറത്ത് മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു. ചെറുവലത്ത് മുഹമ്മദിന്റെ വീട്ടുമുറ്റത്തെ തെങ്ങ്, തേക്ക് എന്നിവയാണ് പൊട്ടി വീണത്. ഇന്ന് രാവിലെയാണ് സംഭവം. ഇലക്ട്രിക്ക് ലൈനിന് മുകളിലേക്കാണ് മരങ്ങൾ പൊട്ടി വീണത്. തുടർന്ന് പ്രദേശത്തെ വൈദ്യുത വിതരണം നിലച്ചു. ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. സമീപത്തെ വീട്ടുമതിലും
കനത്ത മഴ: പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു
പയ്യോളി: കനത്ത മഴയില്‍ കീഴൂർ ശിവക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ മരം കടപുഴകി വീണു. കുന്നുമ്മല്‍ താഴെ വള്ളി ബിന്ദു ദേവന്‍ എന്നയാളുടെ വീട്ടുപറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ
കക്കയം ഡാമിൽ ബ്ലൂ അലർട്ട്; അധിക ജലം തുറന്നുവിടാന്‍ സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
കക്കയം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ ഭാഗമായാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. നിലവില്‍ ഡാമില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്. ഷട്ടര്‍ തുറന്നാല്‍
പെരുമഴയില്‍ വ്യാപകനാശം; ചെമ്മരത്തൂരില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു
വില്യാപ്പള്ളി: ചെമ്മരത്തൂരില്‍ കനത്ത മഴയില്‍ വീട്ടിലെ കുളിമുറിയും കിണറും ഇടിഞ്ഞ് താഴ്ന്നു. അയനിയുള്ളതില്‍ കുമാരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കിണര്‍ പൂര്‍ണമായും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. കുമാരന്റെ ഭാര്യ നാരായണി വെള്ളം കോരി നിമിഷങ്ങള്‍ക്കകം കിണര്‍ ഇടിയുകയായിരുന്നു. കിണറിന് ചേര്‍ന്നായിരുന്നു കുളിമുറിയും. ശബ്ദം കേട്ട് ഉടന്‍ തന്നെ നാരായണി
കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മതിലിടിഞ്ഞ് റോഡിലേക്ക്; കൊച്ചുമിടുക്കിയുടെ മനോധൈര്യത്തില്‍ വഴിമാറിയത് വലിയ അപകടം, ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം
കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കെട്ടിടത്തിന്റെ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണു. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ടൗണിലെ മതിലാണ് ഇന്ന് രാവിലെ 9മണിയോടെ മറിഞ്ഞ് വീണത്. മദ്രസ പഠനത്തിന് ശേഷം റോഡിന് സമീപത്ത് കൂടെ വിദ്യാര്‍ത്ഥികള്‍ നടന്നു പോവുകയായിരുന്നു. ആദ്യം രണ്ട് വിദ്യാര്‍ത്ഥികള്‍ നടന്ന് പോയതിന് ശേഷമായിരുന്നു അപകടം. ഒരു പെണ്‍കുട്ടി നടന്നുപോവുന്നതിനിടെ പെട്ടെന്ന് മതില്‍ ഇടിയുകയായിരുന്നു. എന്നാല്‍
കനത്ത മഴ: കല്ലാച്ചിയില്‍ വീട് തകർന്നുവീണു, വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു
നാദാപുരം: കനത്ത മഴയില്‍ കല്ലാച്ചിയില്‍ വീട് തകർന്നുവീണു. ജിസിഐ റോഡില്‍ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയില്‍ തകര്‍ന്നത്. രാത്രി 11മണിയോടെയായിരുന്നു അപകടം. ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാനായി കിടന്നപ്പോഴായിരുന്നു ചുമരിന്റെ ഒരു ഭാഗം പൊട്ടുന്ന ശബ്ദം കേട്ടത്. ഇതോടെ നാണുവും കുടുംബവും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ നിലവിളി ശബ്ദം