Tag: heavy rain issues

Total 42 Posts

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. വിവിധഘട്ടങ്ങളിലായി നാലടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളഇല്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

കനത്ത മഴ: വടകര പുതിയ ബസ് സ്റ്റാന്റില്‍ വെള്ളം കയറി, മേപ്പയില്‍ അടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍

വടകര: കനത്ത മഴയില്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടര്‍ന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. വെള്ളം കയറിയതിനാല്‍ സ്റ്റാന്റിലേക്ക് വരാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. മാത്രമല്ല സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്ന് മാലിന്യം ഉയര്‍ന്നുവരുന്നതായും പരാതിയുണ്ട്. പാര്‍ക്ക് റോഡില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി വിവരമുണ്ട്‌. ഇന്നലെ വൈകുന്നേരം തുടങ്ങിയ

അതിതീവ്ര മഴ; കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോടഞ്ചേരി, തിരുവമ്പാടി, പുതുപ്പാടി, ചക്കിട്ടപാറ,കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് വെണ്ടയ്ക്കാംപോയില്‍ കോളനി നിവാസികളെ മാറ്റിപാര്‍പ്പിച്ചു. മഴയും മലവെള്ളപ്പാച്ചിലും ശക്തമായ സാഹചര്യത്തിലാണ് നടപടി. കനത്ത മഴയുടെ പശ്ചാതലത്തില്‍ തൃശൂര്‍,

സംസ്ഥാനത്ത് മഴ കനക്കും; കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന്‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരും. വടക്കന്‍ ഛത്തീസ്ഗഡിന്‌ മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയുള്ളതിനാലാണ് സംസ്ഥാനത്ത് മഴ

കനത്ത മഴയും കാറ്റും; ആയഞ്ചേരിയില്‍ വ്യാപക നാശം, മംഗലാട് മരം പൊട്ടി വീണ് സ്‌ക്കൂട്ടര്‍ തകര്‍ന്നു, തെങ്ങ് പൊട്ടിവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ആയഞ്ചേരി: ഞായറാഴ്ച രാവിലെ വീശിയടിച്ച കാറ്റിലും മഴയിലും ആയഞ്ചേരിയില്‍ വ്യാപക നാശം. മംഗലാട് മരം പൊട്ടി വീണ് സ്‌ക്കൂട്ടര്‍ തകര്‍ന്നു. വലിയപറമ്പത്ത് മുസ്തഫയുടെ സ്‌ക്കൂട്ടറാണ് തകര്‍ന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മുസ്തഫ സ്‌ക്കൂട്ടര്‍ നിര്‍ത്തി വീട്ടിലേക്ക് കയറിയ ഉടനെ തേക്ക് മരം പൊട്ടിവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും മുസ്തഫ രക്ഷപ്പെട്ടത്. രാവിലെ വീശിയടിച്ച കാറ്റില്‍

കനത്ത മഴയും കാറ്റും; കായക്കൊടി തളീക്കരയില്‍ കാറിന് മുകളില്‍ മരം വീണു, ചങ്ങരംകുളം റോഡില്‍ തേക്ക് ലൈനില്‍ വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

കായക്കൊടി: ഇന്ന് പെയ്ത കനത്ത മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശം. കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ഇന്ന് ഉച്ചയോടെ വീശയടിച്ച കാറ്റില്‍ നിർത്തിയിട്ട കാറിന് മുകളില്‍ മരം വീണു. 11മണിയോടെ ടൗണിലെ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. കാറിനുള്ളില്‍ അപകടസമയത്ത് ആളില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ടൗണിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ കടയുടെ ഷെഡ്ഡിനും

കനത്ത മഴയില്‍ കുറ്റ്യാടി കാവിലുംപാറയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; യുവതിക്ക് പരിക്ക്‌

കുറ്റ്യാടി: കാവിലുംപാറയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. മൂന്നാംകൈ പുഴമൂലക്കല്‍ നാരായണന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കനത്ത മഴയില്‍ തെങ്ങ് ഓട് മേഞ്ഞ വീടിന് മുകളിലേക്ക്‌ വീഴുകയായിരുന്നു. അപകടത്തില്‍ നാരായണന്റെ മകന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യയുടെ

ശക്തമായ മഴയും കാറ്റും: വളയത്ത് ഇരുനില വീട് തകര്‍ന്നുവീണു

വളയം: ശക്തമായ മഴയിലും കാറ്റിലും വളയത്ത് വ്യാപകനാശം. വണ്ണാര്‍കണ്ടി നവധ്വനി ക്ലബിന് സമീപത്ത് ഇരുനില വീട് തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. തിരുവങ്ങോത്ത് ആയിശുവിന്റെ ഓട് മേഞ്ഞ ഇരുനില വീടാണ് തകര്‍ന്നു വീണത്. കഴിഞ്ഞ കുറച്ച് കാലമായി ആയിശു മകനൊപ്പം കുറുവന്തേരിയിലാണ്‌ താമസിക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടില്‍ കുറേക്കാലമായി ആള്‍താമസമില്ലായിരുന്നു. അതിനാലാണ് വന്‍ അപകടം ഒഴിവായത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്‌

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ഈ ജില്ലകള്‍ അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 24-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 25-07-2024:

ശക്തമായ കാറ്റും മഴയും; പതിയാരക്കരയിൽ മരം വീണ് വീട് ഭാ​ഗീകമായി തകർന്നു

പതിയാരക്കര: ശക്തമായ കാറ്റും മഴയിലും പതിയാരക്കരയിൽ മരം വീണ് വീട് ഭാ​ഗീകമായി തകർന്നു. ഒതയോത്ത് സുബൈറിന്റെ വീട്ടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിലുണ്ടായിരുന്ന തേക്ക് വീണത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഓടിട്ട ഇരുനില വീടിന്റെ അടുക്കള ഭാ​ഗത്തേക്കാണ് മരം വീണത്. അടുക്കള ഭാ​ഗം പൂർണമായും തകർന്നു. ഈ സമയത്ത് സുബൈറും ഭാര്യയും മക്കളും വീടിന്റെ

error: Content is protected !!