Tag: health tips

Total 46 Posts

തലമുടി വല്ലാതെ കൊഴിയുന്നുണ്ടോ ? നഖം പൊട്ടുന്നുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ

അകാരണമായി തലമുടി കൊഴിയുന്നുണ്ടോ? മുടികൊഴിച്ചിലിന്റെ കാരണം ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞതാകാം. നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. പേശികള്‍ മുതല്‍ തലമുടി വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീന്‍. ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും പേശികളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. ആവശ്യത്തിന്

തോന്നിയതുപോലെ ആന്റിബയോട്ടിക് കഴിക്കല്ലേ, പണി കിട്ടും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

വേണ്ടതിനും വേണ്ടാത്തതിനും തോന്നിയതുപോലെ മരുന്ന് കഴിക്കുന്ന ഒരാള്‍ നമ്മുടെയെല്ലാം പരിചയത്തിലുണ്ടാവും. ഒരു പനി വന്നാലോ, അല്ലെങ്കില്‍ തലവേദന വന്നാലോ ഉടനെ മരുന്ന് കഴിച്ചാലേ ഇത്തരക്കാര്‍ക്ക് സമാധാനം ഉണ്ടാവുകയുള്ളൂ അല്ലേ…? എന്നാല്‍ ഈ ശീലം ഭാവിയില്‍ ദോഷമായി മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി

മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണും ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങൾക്ക് കംപ്യൂട്ടർ വിഷൻ സിൻഡ്രോം ഉണ്ടാകാം, ഉറപ്പായും ചികിത്സ തേടണം

രാവിലെ എഴുന്നേൽക്കുന്നത് തന്നെ മൊബൈൽ നോക്കിയാണ്. മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടുക എന്നത് സാധാരണക്കാർക്ക് പോലും ചിന്തിക്കാൻ പറ്റില്ല.മൊബൈൽ ഫോണുകളും, ലാപ്ടോപ്പും തുടങ്ങിയവയ്ക്ക് മുൻപിൽ ദിവസം മുഴുവൻ ഇരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ സൂക്ഷിക്കണം ഇവ നമ്മുടെ ആരോ​ഗ്യത്തിന് വളരെയധികം ദോഷകരമാണ്. കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് മുതലായ പ്രശ്നങ്ങൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിത

താരനെ നിസാരമായി കാണേല്ല, പണി കിട്ടും! ഇതാ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍

മുടികൊഴിച്ചിലും ചൊറിച്ചിലും സഹിക്കാന്‍ ആവാതെ വരുമ്പോഴാണ്‌ പലരും താരനെക്കുറിച്ച് സീരിയസായി സംസാരിക്കുന്നത്. എന്നാല്‍ താരന്‍ ആള് നിസാരക്കാരനല്ല. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും ആളുകളെ ബുദ്ധിമുട്ടിക്കുന്ന വില്ലന്‍ തന്നെയാണ് താരന്‍. തലയിലെ വെളുത്ത പൊടി, തലയിലെ ചൊറിച്ചില്‍, മുടി കൊഴിച്ചില്‍ ഇവ തന്നെയാണ് താരന്റെ പ്രധാന ലക്ഷണങ്ങള്‍. ചൊറിച്ചില്‍ അസഹ്യമായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

ശരീരത്തിലെ വേദനകളും നീരും അവഗണിക്കരുത്; നീർക്കെട്ട് നിസ്സാരക്കാരനല്ല

ശരീരത്തിൽ നീർക്കെട്ട് അഥവാ വീക്കം ഉണ്ടാക്കുക വളരെ സാധാരണമായ കാര്യമാണ്. പരിക്കോ അണുബാധയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതിരോധമാണത്. ശരീരത്തിലെ വേദനകളും നീരും അവഗണിക്കരുത്. നീർക്കെട്ട് നിസ്സാരക്കാരനല്ല. തിരിച്ചറിയാം 5 ലക്ഷണങ്ങളിലൂടെ. വളരെ പെട്ടെന്ന് വന്നുപോകുന്ന നീർക്കെട്ടുകൾ ഉണ്ട്. അതുപോലെ ദീർഘകാലം നീണ്ടുനിൽക്കുന്ന നീർക്കെട്ടുകളും ഉണ്ട്. വേദന വേദന തന്നെയാണ്

നഷ്ടപ്പെട്ട ഉന്മേഷവും മാനസികാരോ​ഗ്യവും വീണ്ടെടുക്കാം; ദിവസവും മുപ്പത് മിനിറ്റ് നടക്കൂ.. ഹൃദയത്തെ സംരക്ഷിക്കൂ

വ്യായാമത്തിൻറെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവാക്കിയാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് പ്രിവൻറീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. പതിവായി നടക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും

കഴുത്തിന്‌ ചുറ്റുമുള്ള കറുപ്പ് നിറത്തെ അവഗണിക്കല്ലേ; പ്രമേഹത്തിന്റെ ലക്ഷണമാവാം!

പ്രായമായവരെപോലെ തന്നെ ചെറുപ്പക്കാരും പ്രമേഹം എന്ന രോഗത്താല്‍ വിഷമിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെറുപ്രായത്തിലും പ്രമേഹം പിടിപെടുന്നവരുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ പാരമ്പര്യമായി മറ്റുള്ളവരിലേക്കും രോഗം എത്താറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹരോഗത്തെ നിസാരമായി ഒരിക്കലും കാണാരുത്. എന്നാല്‍ കൃത്യമായി ശ്രദ്ധിച്ച് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹത്തെ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. രക്തത്തിൽ

കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിന് വരെ സാധ്യത; നിസാരക്കാരനല്ല മുണ്ടിനീര്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികൾ (parotid glands) എന്നു പേരായ ഉമിനീർ ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന രോഗമാണിത്‌. അഞ്ച് വയസ് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളിലാണ്‌ അസുഖം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖം കൂടിയാണിത്. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. ഏകദേശം

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; കാപ്പി കുടിക്കൂ, ദീർഘസമയം ഇരിക്കുന്നതുമൂലമുള്ള ഹൃദ്രോ​ഗസാധ്യതകളെ ഇല്ലാതാക്കാം

ദീർഘസമയം ഇരിക്കുന്നത് പുകവലിക്ക് സമാനമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇരിപ്പിന്റെ ദൈർഘ്യം കൂടുന്നതുമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പിയെ കൂട്ടുപിടിച്ചാൽ മതിയെന്നാണ് പുതിയൊരു പഠനം പറയുന്നത്. ചൈനയിലെ സൂചൗ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള ​10,000 പേരെ ഉൾപ്പെടുത്തി നടത്തിയ ​ഗവേഷണത്തിനൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. ബി.എം.സി. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് പഠനം

വരണ്ട ചുമയും വിറയലോടുകൂടിയ പനിയും പിടികൂടിയിട്ട് ആഴ്ചകളായോ ? എങ്കില്‍ സൂക്ഷിക്കണം, ചെള്ള് പനിയുടെ ലക്ഷണമാവാം!!

കണ്ണൂർ മാലൂർ ഗ്രാമപഞ്ചായത്തില്‍ ചെ​ള്ള് പ​നി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ ആശങ്കയിലാണ്. കഴലവീക്കമോ, വരണ്ട ചുമയോ പിടിപെട്ടാല്‍ ചെള്ള് പനിയാണോ എന്ന പേടിയിലാണ് മിക്കവരും. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ശ്രദ്ധിച്ച് പരിചരിച്ചാല്‍ ചെള്ള് പനിയെ പ്രതിരോധിക്കാന്‍ സാധിക്കും. ചെള്ള് പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും വിശദമായി അറിയാം വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന, ചുവന്ന

error: Content is protected !!