Tag: health department

Total 6 Posts

നാദാപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന, നിയമങ്ങള്‍ ലംഘിച്ചാല്‍ നടപടി, മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം

വടകര: നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ ആരോഗ്യകരമായ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യവിഭാഗം. ജില്ലയിൽ കൂടുതൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കലോത്സവങ്ങളുടെയും പൊതുപരിപാടികളുടെയും നടത്തിപ്പിൽ അതീവ ജാഗ്രത പാലിക്കണമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലോത്സവവുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ആരോഗ്യ പ്രതിരോധ കർമ്മ

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തു; പുറമേരിയിൽ ദന്താശുപത്രി ആരോഗ്യ വിഭാഗം പൂട്ടി

പുറമേരി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയും ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുറമേരിയിൽ ദന്താശുപത്രി അടച്ചു പൂട്ടി. ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പുറമേരി ടൗണിൽ പ്രവർത്തിക്കുന്ന ഡെന്റൽ പേൾ മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന്റെ പ്രവർത്തനം ആരോഗ്യ വിഭാഗം നിർത്തിവെപ്പിച്ചു . സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ

പുകവലി വിരുദ്ധ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത 20 സ്ഥാപനങ്ങള്‍ക്ക് പിഴ, തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ കര്‍ശന നിര്‍ദേശം; പേരാമ്പ്രയിലെ 86 ഓളം സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

പേരാമ്പ്ര: പേരാമ്പ്ര ആരോഗ്യ ബ്ലോക്കിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പേരാമ്പ്ര ടൗണിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന 86 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ പുകവലി വിരുദ്ധ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത 20 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൂടാത ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത തൊഴിലാളികള്‍ക്ക് ഈ ആഴ്ച തന്നെ ഹെല്‍ത്ത്

എല്ലാവിധ സൗകര്യമുള്ള കെട്ടിടമുണ്ട് ഈ ഹെല്‍ത്ത് സെന്ററിന്, എന്നാല്‍ ഡോക്ടറും മരുന്നുമില്ല; രാമല്ലൂര്‍ പുതുക്കുളങ്ങര താഴെയുള്ള ഹെല്‍ത്ത് സെന്റര്‍ നാടിന് പ്രയോജനപ്രദമാക്കണമെന്ന ആവശ്യമുന്നയിച്ച് നിവേദനം

കല്‍പ്പത്തൂര്‍: എല്ലാവിധ സൗകര്യങ്ങളുമുള്ള ഹെല്‍ത്ത് സെന്റര്‍ കെട്ടിടമുണ്ട്, പക്ഷേ ഡോക്ടറില്ല കല്‍പ്പത്തൂര്‍ സ്വദേശികളുടെ അവസ്ഥയാണിത്. രോഗം വന്നാല്‍ മേപ്പയ്യൂരിലെ സര്‍ക്കാര്‍ ആശുപത്രിയെയോ പ്രൈവറ്റ് ആശുപത്രിയെയോ ആശ്രയിക്കേണ്ട ഗതിയാണിവര്‍ക്ക്. കാലവര്‍ഷം കനക്കുകയും മഴക്കാല രോഗങ്ങള്‍ വ്യാപകമാകുകയും ചെയ്തതോടെ ഇവിടുള്ളവരുടെ ദുരിതം ഏറിയിരിക്കുകയാണ്. ആശുപത്രികളില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. കല്‍പ്പത്തൂര്‍-വെള്ളിയൂര്‍ റോഡിലെ രാമല്ലൂര്‍ പുതുക്കുളങ്ങര താഴെയുള്ള ഹെല്‍ത്ത്

മേപ്പയ്യൂരില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന; വൃത്തിഹീനം, ഉടമയില്‍ നിന്ന് പിഴ ഈടാക്കി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന ആരോഗ്യ വകുപ്പും പഞ്ചായത്തും കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.പി.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരിസരം വൃത്തിഹീനമായി കണ്ടെത്തിയ ബസ്റ്റാന്റിനു സമീപത്തെ അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിട ഉടമയില്‍ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിലും മേപ്പയ്യൂരില്‍ കര്‍ശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി

ചക്കിട്ടപാറയില്‍ ഭക്ഷ്യപാനീയവിതരണ ശാലകളില്‍ പരിശോധന; കടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലും ലൈസന്‍സില്ലാതെയും (ചിത്രങ്ങള്‍)

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ വരുന്ന ഭക്ഷ്യപാനീയവിതരണ ശാലകളില്‍ പരിശോധന നടത്തി. കൂവപ്പൊയില്‍, ചെമ്പനോട, പൂഴിത്തോട്, മുതുകാട്, ചക്കിട്ടപാറ ടൗണ്‍, ചെമ്പ്ര, മുക്കള്ളില്‍, മുക്കവല തുടങ്ങിയ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറി ആന്‍ഡ് ടീ ഷോപ്പ്, ചിക്കന്‍ സ്റ്റാള്‍, പച്ചക്കറി ആന്‍ഡ് ഫ്രൂട്‌സ് സ്റ്റാള്‍, മത്സ്യ

error: Content is protected !!