Tag: HARTHAL
കോൺഗ്രസ് ഹർത്താൽ; കോഴിക്കോട് ബസ് സ്റ്റാന്റിൽ സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം, നിർബന്ധിച്ച് കടകൾ അടപ്പിച്ച് പ്രവർത്തകർ
കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ അക്രമാസക്തം. നിർബന്ധിച്ച് കടകൾ അടപ്പിച്ചതും ബസ് സർവീസ് നിർത്താൻ ശ്രമിച്ചതുമാണ് സമാധനമായി പുരോഗമിച്ചിരുന്ന ഹർത്താലിനെ സംഘർഷത്തിലേക്ക് നയിച്ചത്. കോഴിക്കോട് ബസ് സ്റ്റാന്റിലെത്തിയ സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. പഴയ ഡിസിസി ഓഫീസ് പരിസരത്തുനിന്ന് പ്രകടനവുമായി
കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ വടകരയിൽ ഭാഗികം; സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവ്വീസ് നടത്തി, നഗരത്തിൽ തുറന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു
കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. വടകരയിൽ ഹർത്താൽ ഭാഗികമാണ്. തലശ്ശേരി, കണ്ണൂർ റൂട്ടിലെ ബസുകൾ ഉൾപ്പടെ ഭൂരിഭാഗം സ്വകാര്യ ബസുകളും ഇന്ന് സർവ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. പയ്യോളി ടൗണിൽ ബസ് തടയാൻ ശ്രമിച്ച സമരാനുകൂലികളെ പോലിസ് പിരിച്ചുവിട്ടു.
നാളത്തെ കോൺഗ്രസ് ഹർത്താൽ; കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ജില്ലയില്‍ നാളെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച (17/11/24) കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി അതില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹർത്താല്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്്. ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എം.കെ.രാഘവന്‍ എം.പി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം
ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധം: നവംബര്‍ 19ന് വയനാട്ടില്‍ ഹര്‍ത്താല്‍
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഈ മാസം 19ന് യുഡിഎഫ്, എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയാണ് യു.ഡി.എഫ് ഹര്‍ത്താല്‍. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടേത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ടി.സിദ്ദിഖ് എം.എല്‍.എ ആരോപിച്ചു. പ്രകൃതിദുരന്തമുണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കി. എന്നാല്‍ വയനാടിനെ
പേരാമ്പ്രയില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ ഹര്‍ത്താല്‍
പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് പേരാമ്പ്രയില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഹര്‍ത്താല്‍. വൈകുന്നേരം നാല് മണിയ്ക്ക് മൗനജാഥയും കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സര്‍വകക്ഷി അനുശോചനയോഗവും നടക്കും.
പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാരികള്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കണ്ണൂരില്‍ ബോംബേറ്; പെട്രോള്‍ ബോംബുമായി നാലുപേര്‍ പിടിയില്‍, 20പേര്‍ കരുതല്‍ തടങ്കലില്‍
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കണ്ണൂരില്‍ ബോംബേറ്. രാവിലെ ഉളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി നാല് പേര്‍ പിടിയിലായി. രണ്ട് പെട്രോള്‍ ബോംബുകള്‍ പോലീസ് പിടിച്ചെടുത്തു. അക്രമികള്‍ വന്ന ഒരു ബൈക്കും സ്‌കൂട്ടറും പിടിച്ചെടുത്തു. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസിനെ കണ്ട് അക്രമികള്‍ വാഹനമുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമ സംഭവങ്ങളുമായി
‘ഇരുമ്പുവടികളുമായി മുഖം മൂടി ധരിച്ചെത്തിയവർ നഗരത്തിൽ ബൈക്കിൽ കറങ്ങുകയാണ്, വാഹനങ്ങൾക്ക് മുമ്പിലേക്ക് ചാടിവീണ് ഇരുമ്പുവടികൊണ്ട് അടിച്ചു തകർക്കുന്നു’; മാധ്യമ പ്രവർത്തകർക്കു നേരെയും അക്രമം
കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമം. കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ച വാഹനത്തിനു നേരെയാണ് അക്രമം ഉണ്ടായത്. കോഴിക്കോട് നാലാം ഗേറ്റിനു സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിൽ ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു. വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും തടഞ്ഞു നിർത്തി
കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നു; ചുരുക്കം ചില കടകളും തുറന്നുപ്രവര്‍ത്തിക്കുന്നു: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ സമാധാനപരം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികം. ബസ് സ്റ്റാന്റിലും പരിസരത്തും കടകളെല്ലാം പൂര്‍ണമായി അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും മുളിയങ്ങല്‍, പാലേരി ഭാഗങ്ങളില്‍ ചില കടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടില്‍പ്പാലം കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതുവരെ മൂന്നുബസുകള്‍ തൊട്ടില്‍പ്പാലത്തേക്കും മൂന്ന് ബസുകള്‍ കോഴിക്കോട്ടേക്കും സര്‍വ്വീസ് നടത്തിയെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു. പ്രദേശത്ത് ഇതുവരെ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട്