Tag: haritha karma sena
ഹരിതകർമസേന വീടുകളിൽ നിന്ന് പ്ലാസ്റ്റിക്കിന് പുറമെ ചില്ലും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ് ഡയറക്ടർ
ആലപ്പുഴ: ഹരിതകർമസേന വീടുകളിൽനിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉൾപ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് ഉത്തരവ്. ചില്ല് നിശ്ചിതകേന്ദ്രങ്ങളിൽ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളിൽ ഹരിതകർമസേനാംഗങ്ങൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു.ഇതോ തുടർന്നാണ് തദ്ദേശവകുപ്പ് ഡയറക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നൽകിയത്. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ
വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം; സർവേ ജനുവരി 6 മുതൽ 12 വരെ
തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും.സംസ്ഥാനത്താകെ ഏകദേശം 1,50,000 പേർ വിവരശേഖരണത്തിന്റെ ഭാഗമാകും. ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ
പുറമേരിയിൽ മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്വർണ്ണ ലോക്കറ്റ് ലഭിച്ചു; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി
പുറമേരി: മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേന മാതൃകയായി. പുറമേരി ഗ്രാമ പഞ്ചായത്ത് വാർഡ് 9 ലെ ഹരിത കർമ്മ സേന അംഗങ്ങളായ ബീന.വി.എം, ഉഷ വാടിയുള്ളതിൽ എന്നിവർക്കാണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നതിനിടെ മാലിന്യത്തിന്റെ കൂടെ സ്വർണ്ണ ലോക്കറ്റ് ലഭിച്ചത്. കീഴമ്പിൽതാഴെ സുജിത്തിന്റെ വീട്ടിൽ നിന്ന് മാലിനും
പ്രവർത്തനാവലോകനവും വ്യക്തിത്വ വികസന ക്ലാസും സംഘടിപ്പിച്ച് ഹരിത കര്‍മ്മസേനയുടെ ബ്ലോക്ക് തല സംഗമം; പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പേരാമ്പ്ര ബ്ലോക്ക് തല ഹരിത കര്‍മ്മ സേന സംഗമം സംഘടിപ്പിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ ശുചിത്വമിഷനും സംയുക്തമായി ആദരിച്ചു. റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത