Tag: h1 n1
മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു
മലപ്പുറം: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. പനി ബാധിച്ച് ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് കുന്നംകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം മലപ്പുറം
വേളത്ത് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് എച്ച്1 എന്‍1
കുറ്റ്യാടി: വേളം പെരുവയലില്‍ രണ്ടു പേര്‍ക്ക് എച്ച് 1 എന്‍1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതയില്‍. ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനും അയല്‍വാസിയായ ഒമ്പതുകാരനുമാണ് പന്നിപ്പനി എന്നറിയപ്പെടുന്ന രോഗം കണ്ടെത്തിയത്. ആദ്യം കുഞ്ഞിനാണ് രോഗം ബാധിച്ചത്. കടുത്ത പനിയും അപസ്മാരവുമായി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന്റെ അരികിലെത്തിയ കുട്ടിയെ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.