Tag: govt school
ചോദ്യവും ഉത്തരവും മറുചോദ്യങ്ങളുമായി കുട്ടികള്‍ തയ്യാര്‍; ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളുകളില്‍ മോക്ക് പാർലമെന്റുമായി ജില്ലാ ഭരണകൂടം, മികച്ച സ്കൂളിന് സമ്മാനങ്ങളും
കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ദിനമായ നവംബർ 26 ആചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും മോക്ക് പാർലമെൻ്റുകൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനത്തെ കുറിച്ചും പാർലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളർത്തുക, പാർലമെൻ്റ് അംഗങ്ങളുടെ കർത്തവ്യങ്ങൾ പരിചയപ്പെടുത്തുക, സാമൂഹിക വിഷയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടുന്നതിനും അഭിപ്രായങ്ങളും നിലപാടുകളും രൂപീകരിക്കുന്നതിനും പര്യാപ്തമാക്കുക, ഗവേഷണം, ടീം വർക്ക്, പബ്ലിക്
ഇനി നാഥനില്ലാത്ത അവസ്ഥയില്ല! നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍
കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ ഏറ്റെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കി. മാനേജ്മെന്റ് ഇല്ലാത്തതിനാല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് ഏറെക്കാലമായി പ്രദേശവാസികളും നാട്ടുകാരും മുന്നോട്ടുവെക്കുന്ന ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ടി.പി.രാമകൃഷ്ണന് എം.എല്‍.എ നല്കിയ അഭ്യര്‍ത്ഥനയില്‍ 2021 ഫെബ്രുവരി 17ന് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.