Tag: govt schoo;

Total 1 Posts

ഇനി നാഥനില്ലാത്ത അവസ്ഥയില്ല! നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ ഏറ്റെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കി. മാനേജ്‌മെന്റ് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നത് ഏറെക്കാലമായി പ്രദേശവാസികളും നാട്ടുകാരും മുന്നോട്ടുവെക്കുന്ന ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നല്‍കിയ അഭ്യര്‍ത്ഥനയില്‍ 2021 ഫെബ്രുവരി 17ന് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

error: Content is protected !!