Tag: Gold
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കണ്ണൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 72 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ മാസം 25-ാം തിയതിയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തി.
നെടുമ്പാശ്ശേരിയില്‍ ജ്യൂസില്‍ കലര്‍ത്തി സ്വര്‍ണക്കടത്ത്; ഒരാള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. ആറു
സ്വര്‍ണവില: പവന് 200 രൂപ കുറഞ്ഞു
എറണാകുളം: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 32,880 രൂപയായി. 4110 രൂപയാണ് ഗ്രാമിന്റെ വില. എട്ട് മാസത്തിനിടെ 9,120 രൂപയാണ് കുറഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലേയും, നഗരങ്ങളിലേയും നികുതി നിരക്കനുസരിച്ച് വിലയിലും വ്യത്യാസം വരും. പത്ത് ഗ്രാം സ്വര്‍ണത്തിന് (24 കാരറ്റ്) ഡല്‍ഹിയില്‍ 48,070 രൂപയും, മുംബൈയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായില്‍ നിന്നും എത്തിയ താമരശ്ശേരി സ്വദേശി ഹര്‍ഷാദില്‍ നിന്നാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് കണ്ടെത്തിയത് . ദുബായില്‍ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്: അഞ്ച് പേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയിലധികം സ്വര്‍ണ്ണം പിടികൂടി. അഞ്ച് യാത്രക്കാരില്‍ നിന്നായി 3.66 9 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് പിടികൂടിയത് 482 ഗ്രാം സ്വര്‍ണ മിശ്രിതമാണ്. കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ആണ്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട് : കരിപൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ നിന്നെത്തിയ മലപ്പുറം കോടൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ സുഹൈബ് അറസ്റ്റിലായി.
ഒന്നരകോടി രൂപ വിലവരുന്ന സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിലെത്തിച്ച 3.800 കിലോ സ്വര്‍ണം കോഴിക്കോട് ആര്‍.പി.എഫ്. പിടികൂടി. രാജസ്ഥാന്‍ സ്വദേശി അഷ്‌റഫ് ഖാനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ പൊലീസ് പിടികൂടി.വിപണിയില്‍ സ്വര്‍ണത്തിന് 1,47,00,000 രൂപയിലധികം വിലവരും. ബിസ്‌ക്കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കണമെന്ന പാലക്കാട് ഡിവിഷന്‍
ഒറ്റ ദിവസം കൊണ്ട് 760 രൂപ കുറഞ്ഞു; സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച 760 രൂപ കുറഞ്ഞ് 33680 രൂപയായി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 4210 രൂപയായി. തിങ്കളാഴ്ച പവന് 34,440 രൂപയും ഗ്രാമിന് 4305 രൂപയായിരുന്നു വില. കേരളത്തില്‍ തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ഈ വര്‍ഷം മാത്രം പവന്‍ വിലയില്‍ 3760 രൂപയുടെ ഇടിവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍