Tag: Gold Smuggling
വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; താമരശ്ശേരി സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ട് യുവാക്കളെ കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക് (27), മലപ്പുറം അരീക്കോട് സ്വദേശി മുനീർ (27) എന്നിവരാണ് പിടിയിലായത്. ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ
‘വിവാഹത്തിന് മുമ്പ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം, ജീവിതം തകര്‍ത്തത് അവനും കുടുംബവും, ആത്മഹത്യ ചെയ്താല്‍ കാരണം അവര്‍’; സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്ജ്ജുന് ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല (വീഡിയോ കാണാം)
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്ജ്ജുന് ആയങ്കിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ അമല. അര്ജുന് ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അവര്‍ മാത്രമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അര്ജുന് ആയങ്കി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചതാണ് താന്‍ ജീവിതത്തില്‍
ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്കരിച്ചത് ഡിഎന്‍എ പരിശോധനാഫലം വരും മുമ്പ്; മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിക്കാന്‍ കൂട്ടുനിന്നതില്‍ ദുരൂഹതയുണ്ടെന്ന് ഇര്‍ഷാദിന്റെ കുടുംബം
പേരാമ്പ്ര: മേപ്പയൂരില്‍ നിന്നു കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്കരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇര്‍ഷാദിന്റെ വാപ്പ. ഡിഎന്‍എ പരിശോധന പോലും നടത്താതെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഇര്‍ഷാദിന്റെ മൃതദേഹം സംസ്കരിച്ചത്. ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇര്‍ഷാദിന്റെ കുടുംബം കോടതിയെ സമീപിക്കും. 2022 ജൂലായ് 17 ന് കൊയിലാണ്ടി കോടിക്കല്‍ കടപ്പുറത്ത് നിന്ന്
ശരീരത്തിന്റെ രഹസ്യ ഭാഗത്ത് മൂന്ന് ക്യാപ്സ്യൂളുകളിലായി 865 ഗ്രാം സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; താമരശ്ശേരി സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശിയിൽ നിന്നും 865 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. സൗദി റിയാദിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശി അനീഷാണ് സ്വർണ്ണവുമായി പിടിയിലായത്. സ്വർണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്സ്യൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അനീഷിന്റെ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്സ്യൂളുകൾ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്ന് ക്യാപ്സ്യൂളുകളാക്കി 35 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍; കണ്ടെത്തിയത് എക്സ്റേ വഴി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തീരൂര് സ്വദേശി അറസ്റ്റില്‍. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബൈയില്‍ നിന്നെത്തിയ മുസ്തഫ (30) ആണ് വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസിന്റെ പിടിയിലായത്. 630 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ
കരിപ്പൂർ വിമാനത്താവളത്തിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിത പീഡനത്തിനിരയായതായി മൊഴി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദേശ വനിത പീഡനത്തിന് ഇരയായതായി പരാതി. കൊറിയന്‍ സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. ഇവര്‍ക്ക് മതിയായ
സ്വർണം അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്തു, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി 19- കാരി പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. കാസർകോട് സ്വദേശി ഷഹലയെ (19) ആണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കലിൽ നിന്ന് മിശ്രിത രൂപത്തിലാക്കിയ 1.884 കിലോ സ്വർണം കണ്ടെടുത്തു. മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്.
അരക്കോടിയോളം വില വരുന്ന സ്വര്‍ണവുമായി കാപ്പാട് സ്വദേശി പിടിയില്‍; സ്വര്‍ണവേട്ട കണ്ണൂര്‍ വിമാനത്താവളത്തില്‍
പൂക്കാട്: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് അരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവന് പ്രകാശന്, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 932 സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
വീണ്ടും സ്വർണ്ണവേട്ട; ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 67 ലക്ഷത്തിന്റെ സ്വർണ്ണവുമായി കരിപ്പൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ട് മഞ്ചേരി സ്വദേശികളെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മഞ്ചേരി ഇരുമ്പുഴി സ്വദേശി വിജീഷ്, പൊട്ടെൻപുലാൻ സുബൈർ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നായി അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ്
കരിപ്പൂരിൽ വായിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; പരിശോധന പൂർത്തിയാക്കി ഇറങ്ങിയ യുവാവിനെ പിടികൂടിയത് രഹസ്യ വിവരത്തെത്തുടർന്ന്
കോഴിക്കോട്: കോഴിക്കോട് വായില്‍ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാസര്‍ഗോഡ് പെരുമ്ബള 2 സ്വദേശി അബ്ദുല്‍ അഫ്സല് (24) ആണ് പിടിയിലായത്. സ്വര്‍ണം എട്ട് കഷണങ്ങളാക്കി വായില്‍ ഒളിപ്പിച്ച് മാസ്ക് ധരിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ ഇയാള്‍ 233 ഗ്രാം സ്വര്‍ണം വായില്‍ ഒളിപ്പിച്ചിരുന്നു. മാസ്ക് ധരിച്ച്