Tag: gold case

Total 2 Posts

കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണവേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണവുമായി മധ്യവയസ്ക്കൻ പിടിയിൽ

കരിപ്പൂർ: തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദിനെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. 67 ലക്ഷം രൂപ വില വരുന്ന സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു. 964 ഗ്രാം സ്വർണം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്. സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ഇയാളെ വിശദമായി

പുറക്കാട്ടിരി പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീണത് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദെന്ന് സംശയം; പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി

പേരാമ്പ്ര: രണ്ടാഴ്ച മുമ്പ് പുറക്കാട്ടിരി പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീണത് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവാണെന്ന് സംശയം. പന്തിരിക്കര സുപ്പിക്കടയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് ആണ് പുഴയില്‍ വീണതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തി തെളിവെടുത്തു. ജൂലായ് 15-ന് വൈകുന്നേരം കാറിലെത്തിയ അഞ്ചംഗസംഘത്തിലെ രണ്ട് യുവാക്കള്‍ പുറക്കാട്ടിരി പഴയപാലത്തിന് താഴെ എത്തിയിരുന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്.

error: Content is protected !!