Tag: Gold
സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം; സ്വര്‍ണ്ണ വിലയില്‍ വന്‍ കുറവ്, ഇന്നത്തെ വില അറിയാം
തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ദിവസങ്ങളായി സ്വര്‍ണവില കുതിക്കുകയായിരുന്നെങ്കിലും മൂന്ന് ദിവസമായി കുറയുന്ന പ്രവണതയാണുള്ളത്. ഇന്ന് പവന് 400 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 63,680 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 7,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. വ്യാഴാഴ്ച സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോഡില്‍; ഇന്ന് 160 രൂപ വര്‍ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ കൂടി 64,600 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. പ്രാദേശിക വിപണികളിലെ സ്വര്‍ണ്ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 64,440 രൂപയിലെത്തിയിരുന്നു. 10 ദിവസത്തിനിടെ പവന് 1,480 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗോള സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് തുടരുകയാണ്. 24
കത്തികാണിച്ച് ഭീഷണപ്പെടുത്തി രണ്ട് കിലോ സ്വർണ്ണം കവർന്ന് മുങ്ങി; പ്രതികളെ ഭോപ്പാലിലെത്തി പിടികൂടി കൊടുവള്ളി പോലീസ്
കോഴിക്കോട്: കൊടുവള്ളിയിൽ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ നെടുപുഴ സിനോയ് (35), കുട്ടിക്കല്‍ തോട്ടില്‍പടി അഭിലാഷ് (31), മണലൂര്‍ അനൂപ് (37) എന്നിവരാണ് അറസ്റ്റിലായത്. കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഭോപ്പാലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.
ജനുവരിയിൽ മാത്രം വർദ്ധിച്ചത് 3240 രൂപ; റെക്കോര്‍ഡ് തിരുത്തി വീണ്ടും സ്വര്‍ണവില, അറിയാം പുതിയ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച
തൊടല്ലേ, പൊള്ളും! റെക്കോഡില്‍ മുത്തമിട്ട് സ്വര്‍ണം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില
തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. പവന് 600 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് സ്വര്‍ണവില 60,000 കടന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ജനുവരി
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്; അറിയാം ഇന്നത്തെ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധന. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് വില 58,280 രൂപയായി. 7285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 280 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധനവ്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില
കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഉടമയെത്തിരിച്ചേല്‍പ്പിച്ചു; മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടിനേടി കല്ലോട് സ്വദേശികളായ ദമ്പതികള്‍
പേരാമ്പ്ര: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥയ്ക്കു നല്കി മാതൃകയായി ദമ്പതികള്‍. കല്ലോട് ശ്രീകലയിലെ സിദ്ധാര്‍ത്ഥും ഭാര്യ ആതിരയുമാണ് വീണു കിട്ടിയ രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണം ഉടമസ്ഥയ്ക്കു കൈമാറിയത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കല്ലോട് തച്ചറത്തുകണ്ടി ക്ഷേത്രത്തിനു സമീപത്തു വച്ച് ആതിരയ്ക്ക് രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാല വീണു കിട്ടിയത്. ഉടന്‍ തന്നെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനെ വിവരമറിയിക്കുകയും
സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ
നടുവണ്ണൂർ: സ്കൂൾ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥികൾ. നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹയ ഫാത്തിമ, ലാമിയ, സംവേദ് എന്നിവരാണ് തങ്ങൾക്ക് കളഞ്ഞു കിട്ടിയ സ്വർണം തിരികെ നൽകി മാതൃകയായത്. കുട്ടികൾക്ക് കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് വച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണം
പേരാമ്പ്ര സ്വദേശിയുടെ ഒന്നര പവന്റെ സ്വർണ്ണമാല വടകരയിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി
വടകര: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വരുന്ന വഴി സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര സ്വദേശി ഹാഷിമിന്റെ മകളുടെ ഒന്നര പവന്റെ മാലയാണ് നഷ്ടമായത്. ജനുവരി 5 ന് വൈകുന്നേരം 4.30 ഓടെ കണ്ണൂരിൽ നിന്നും തിരിച്ചു വരുന്ന വഴി കുടുംബം വടകര എം.ആർ.എ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. ഇതിനിടെ നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. വിവരം ലഭിക്കുന്നവർ
ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി കടയുടമ ഏല്‍പിച്ച സ്വര്‍ണവുമായി മുങ്ങി; എലത്തൂരില്‍ 15 പവനുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍
എലത്തൂര്‍: ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞ യുവാവിനെ എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിയായ ഹക്കീബ് ജാബിദ് ഷൈഖ് (24) ആണ് അറസ്റ്റിലായത്. വെസ്റ്റ് ഹില്ലിലെ സ്വര്‍ണാഭരണ നിര്‍മാണശാലയിലെ ജോലിക്കാരനായ ഇയാള്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനായി കടയുടമ ഏല്‍പിച്ച സ്വര്‍ണവുമായാണ് മുങ്ങിയത്. 15 പവനുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. എലത്തൂര്‍ എസ്‌ഐ ഇ.എം. സന്ദീപും