Tag: Ganja

Total 16 Posts

തൂക്കി വിൽക്കാൻ വീട്ടില്‍ ത്രാസും പ്ലാസ്റ്റിക് പാക്കറ്റുകളും; വടകരയില്‍ കഞ്ചാവുമായി മയ്യന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍

വടകര: വടകരയില്‍ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍. മയ്യന്നൂർ പാറക്കൽ വീട്ടിൽ അബ്ദുൽ കരീം, ഭാര്യ റുഖിയ (46) എന്നിവരാണ് വടകര എക്‌സൈസിന്‌റെ പിടിയിലായത്. ഇന്നലെ വൈകീട്ട് പഴങ്കാവില്‍ നിന്നുമാണ് അബ്ദുള്‍ കരീം പിടിയിലാവുന്നത്. സംശയം തോന്നി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളില്‍ നിന്നും 10ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ

മേപ്പയൂര്‍ മുയിപ്പോത്ത് യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

മേപ്പയൂര്‍: മുയിപ്പോത്ത് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍. മുയിപ്പോത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് ബാബര്‍ അലി (29) ആണ് പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ

നടുവണ്ണൂരില്‍ ലഹരി വസ്തുക്കളുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവ്

നടുവണ്ണൂര്‍: നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. Summary:

കൊയിലാണ്ടി പുളിയഞ്ചേരി നെല്ലൂളിത്താഴ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവില്‍ നിന്നും കഞ്ചാവും നിരോധിത ലഹരി വസ്തുക്കളും പിടിച്ചെടുത്തു

കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴെ രാത്രി വൈകി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം ചേലേമ്പ്ര സ്വദേശി രജീഷ് (38) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് നെല്ലൂളിത്താഴെ സൈഫണിന് സമീപത്തായി അപരിചിതനായ യുവാവിനെ കണ്ടത്. സംശയം തോന്നിയ നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ അപമര്യാദയായി പെരുമാറുകയാണുണ്ടായത്. ഇതോടെ പ്രദേശവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇയാള്‍

കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതിക്ക്‌ നാലുവര്‍ഷം തടവ് വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി

വടകര: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പിടിയിലായ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും 20,000രൂപ പിഴയും ശിക്ഷ. മലപ്പുറം കോട്ടക്കല്‍ ഒതുക്കുന്നല്‍ പാറേമ്മല്‍ പുത്തൂര്‍ പുതുക്കുടി മുഹമ്മദ് നിസാമുദ്ദീനെ (34)യാണ് വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം. 2018 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ഊര്‍ക്കടവ് കായലം ഭാഗത്ത് നിന്നും

കോഴിക്കോട് ബസ് സ്റ്റാന്റില്‍ വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 20 കിലോ കഞ്ചാവ്, രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍വെച്ച് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ ഷാജി (31), ബംഗാള്‍ സ്വദേശിയായ നോമിനുല്‍ മാലിത (28) എന്നിവരില്‍ നിന്നാണ് ഡന്‍സാഫ് സ്‌ക്വാഡ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്ന് ബംഗളുരുവിലും ഇവിടെ നിന്ന് കോഴിക്കോട് വഴി പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എറണാകുളം ഭാഗത്തേക്ക് പോകാനുള്ള

സംശയം തോന്നി ബാഗ് പരിശോധിച്ചു; കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട്: കഞ്ചാവുമായി യുവതി കോഴിക്കോട് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. യുവതിയില്‍ നിന്നും 2.25 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. Description: Woman arrested in Kozhikode with ganja

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; പത്തര കിലോയുമായി ഒഡിഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: വെള്ളിപ്പറമ്പിൽ അഞ്ചാം മൈലിൽ വൻ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശികളായ രമേശ്‌ ബാരിക്ക്, ആകാശ് ബലിയാർ സിങ് എന്നിവരാണ് പിടിയിലായത്. പത്തര കിലോ കഞ്ചാവ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഡാൻസാഫ് ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പാറക്കടവില്‍ വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി നാല് പേര്‍ അറസ്റ്റില്‍

നാദാപുരം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാറക്കടവില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജിയാറുള്‍ മീന്‍ (33), തഹറപ്പ് ഹല്‍ദാര്‍ (44), അലാവുദീന്‍ ഷെഖ് (26), മഥാപ്പൂര്‍ സ്വദേശി അബ്ദുറഹീം ഷെഖ് (28) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.എ എം.പി വിഷ്ണുവും സംഘവും

3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍

പേരാമ്പ്ര: 3.5 ഗ്രാം ഹാഷിഷ് ഓയിലും 10 ഗ്രാം കഞ്ചാവുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍. ഇരിങ്ങത്ത് സ്വദേശി അഭിജിത് (29) ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 5.15 ന് പേരാമ്പ്രയില്‍ വച്ചാണ് അഭിജിത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് ഓഫീസിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ എന്‍.പിയും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

error: Content is protected !!