Tag: Free Medical Camp

Total 9 Posts

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ സൈമൺ കണ്ണാശുപത്രി പേരാമ്പ്രയുമായി സഹകരിച്ച്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തണ്ടോറ ഉമ്മർ ഉദ്‌ഘാടനം ചെയ്തു. ഈസ്റ്റ് പേരാമ്പ്ര നിവാസികളുടെ പ്രവാസി സംഘടനയായ ‘ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ’ യുടെ പത്താം വാർഷിക ആഘോഷ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിളയാട്ടുകണ്ടി മുക്കിലെ കൂട്ടായ്മ ഓഫീസ് പരിസരത്ത്

അല്പ സമയം ആരോഗ്യ കാര്യങ്ങള്‍ക്കായി മാറ്റിവെച്ച് നിരവധിപേര്‍; തുറയൂരില്‍ ആരോഗ്യമേള സംഘടിപ്പിച്ചു

തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം ആരോഗ്യമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍ കെ.എം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സബിന്‍ രാജ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ദിപിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍,

അല്‍പ്പ സമയം ആരോഗ്യകാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; നൊച്ചാട് ആരോഗ്യമേള ഫെബ്രുവരി 11ന്; ജീവിത ശൈലി രോഗങ്ങള്‍ക്കുള്‍പ്പെടെ സൗജന്യ പരിശോധനാ സൗകര്യം

നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നൊച്ചാട് ആരോഗ്യ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11ന് ശനിയാഴ്ച്ച വെള്ളിയൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ചാണ് മേള നടക്കുന്നത്. ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, കേള്‍വി പരിശോധന, ജീവിതശൈലി രോഗ സ്‌ക്രീനിംഗ്, ആയുര്‍വേദ, ഹോമിയോ വിഭാങ്ങളിലെ പരിശോധന എന്നിവയാണ് ഉണ്ടായിരിക്കുക. രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണവും നടക്കും.

‘കൊളസ്ട്രോൾ അല്പം കൂടുതലാണ്, ഫാസ്റ്റ്ഫുഡും പൊരിച്ചതുമെല്ലാം കഴിക്കുമ്പോൾ ശ്രദ്ധവേണം’; കല്‍പത്തൂരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്, ജീവിതശെെലി രോ​ഗനിർണ്ണയത്തോടൊപ്പം സൗജന്യ മരുന്ന് വിതരണവും

കല്‍പത്തൂര്‍: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കല്‍പത്തൂരും മലബാര്‍ ഹോസ്പിറ്റല്‍ എരഞ്ഞിപ്പാലവും സംയുക്തമായി കല്‍പത്തൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ചാംപീടിക കല്‍പത്തൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ചാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യമ്പിന്റെ ഭാഗമായി സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, ഇ.സി.ജി, പള്‍മൊണറി

ഷുഗര്‍, പ്രഷര്‍, ഇ.സി.ജി എന്നിവ പരിശോധിക്കാം അതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാം; കല്‍പത്തൂര്‍ എ.യു.പി സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ

കല്‍പത്തൂര്‍: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കല്‍പത്തൂരും മലബാര്‍ ഹോസ്പിറ്റല്‍ എറഞ്ഞിപ്പാലവും സംയുക്തമായി കല്‍പത്തൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9മണി മുതല്‍ 1 മണി വരെ അഞ്ചാംപീടിക കല്‍പത്തൂര്‍ എ.യു.പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യമ്പിന്റെ ഭാഗമായി സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, ഇ.സി.ജി, പള്‍മൊണറി ഫങ്ഷന്‍ ടെസ്റ്റ് എന്നിവയും

രോ​ഗം വന്ന് കിടപ്പിലാകുന്നതിന് മുന്നേ ഒന്ന് പരിശോധിച്ചാലോ? പേരാമ്പ്രയിൽ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ്, വിശദാംശങ്ങൾ അറിയാം

പേരാമ്പ്ര: ജവാൻസ് ഓഫ് കാലിക്കറ്റ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സൗജന്യ വൃക്കരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തണൽ വടകരയുടേയും പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ 20-ന് പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി ഹാളിലാണ് ക്യാമ്പ് നടക്കുക. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിർവഹിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9946626314,

രോഗികള്‍ക്ക് ആശ്വാസമായി വെള്ളിയൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പൊരുക്കി; നിരവധിപേര്‍ പങ്കെടുത്തു

പേരാമ്പ്ര: വെള്ളിയൂരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതിയും നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും ആയുര്‍വേദ ആശുപത്രിയും സംയുക്തമായാണ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയത്. ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു. പരിപാടിയില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഷോബിന്‍ കെ.കെ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ജില്ലാ

ഇന്ന് അല്‍പ്പ സമയം ആരോഗ്യകാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം; മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള; ജീവിത ശൈലി രോഗങ്ങളുള്‍പ്പെടെ സൗജന്യ പരിശോധനാ സൗകര്യം

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും, ഇതരവകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യമേള ഇന്ന് നടക്കും. പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേലടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രാവിലെ ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി. നിര്‍വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. മേളയില്‍

പരിശോധിക്കാൻ ജനറൽ മെഡിസിൻ ഡോക്ടർ മുതൽ ദന്ത രോഗ വിദഗ്ധർ വരെ, ഒപ്പം ഇ.സി.ജിയും ലാബും ഉൾപ്പെടെയുള്ള സേവനങ്ങളും; കല്ലോട് എ.എൽ.പി സ്കൂളിൽ ഭാവന തിയേറ്റേഴ്സ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

പേരാമ്പ്ര: കല്ലോട് ഭാവന തിയേറ്റേഴ്‌സ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കല്ലോട് എ.എൽ.പി സ്കൂളിൽ നടത്തിയ ക്യാമ്പ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എൻ.ശാരദ ഉദ്ഘാടനം ചെയ്തു. ഭാവന തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് ടി.പ്രകാശൻ അധ്യക്ഷനായി. മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനെക്കോളജി,

error: Content is protected !!