Tag: Fraud
പിഴയടക്കാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പിന്റെ പേരില്‍ ആട്‌സ്ആപ്പ് വഴി വ്യാജസന്ദേശം; ലിങ്ക് തുറന്നപ്പോള്‍ കോഴിക്കോട് സ്വദേശിനിയ്ക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ
കോഴിക്കോട്: മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അരലക്ഷത്തോളം രൂപയാണ് നഷ്ടമായത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വന്ന മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആര്‍.ടി.ഒയുടെ പേരില്‍ ബാങ്ക് ഉദ്യോഗസ്ഥക്ക് സന്ദേശമെത്തിയത്. ചെലാന്‍ നമ്പറും വാഹന
കൊടുവള്ളിയില്‍ തിമിംഗല ചർദ്ദിയുമായി യുവാവ് പിടിയിൽ; പിടികൂടിയത് ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദി
കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദിയുമായി യുവാവ് പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി.പി (32 ) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5.200 കിലോഗ്രാം തിമംഗല ചർദ്ദി പിടികൂടി. കൊടുവള്ളി സി.ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് നെല്ലാംകണ്ടി പാലത്തിന് സമീപം
‘വൈദ്യുതി ബിൽ അടച്ചിട്ടില്ല, ഒ.ടി.പി പറയാമോ?’ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 3500 രൂപ കവർന്നു; മുക്കത്ത് കെ.എസ്.ഇ.ബിയുടെ പേരില്‍ തട്ടിപ്പ്
കോഴിക്കോട്: കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ല, പണമടക്കാനായി ഒരു നമ്പറിൽ വിളിക്കുക എന്ന മെസ്സേജ് ഫോണിൽ എത്തിയപ്പോൾ വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. ഒടുവിൽ തട്ടിപ്പുകാർ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറി പണം തട്ടി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയുടെ ഫോണിലേക്കാണ് മെസ്സേജ് എത്തിയത്. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം
പതിനഞ്ച് ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിലധികം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ പേരില്‍ ലാഭം കൊയ്യാമെന്ന് ആളുകളെ വിശ്വസിപ്പിച്ച് കണ്ണൂരില്‍ 22 കാരന്‍ നൂറുകോടി രൂപയോളം തട്ടിയതായി ആരോപണം
കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ വന്‍ ലാഭം കൊയ്യാം എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് കണ്ണൂരില്‍ 22കാരന്‍ 100 കോടിയോളം രൂപ തട്ടിയതായി ആരോപണം. പണവുമായി ഇയാള്‍ കടഞ്ഞുകളഞ്ഞതായാണ് വിവരം. കണ്ണൂര്‍ ചപ്പാരപ്പടവില്‍ താമസിച്ചിരുന്ന യുവാവാണ് ആളുകളെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ തളിപ്പറമ്പിന് അടുത്ത് ട്രെയ്ഡിംഗ് ബിസിനസ് സ്ഥാപനം നടത്തിയിരുന്നു. പതിനഞ്ച്
ബന്ധുക്കളെയും സുഹൃത്തുക്കളെയും ചിട്ടിയില്‍ ചേര്‍ത്ത് കെ.എസ്.എഫ്.ഇയില്‍ നിന്നും വ്യാജ രേഖ ഉപയോഗിച്ച് അരക്കോടി രൂപ തട്ടിയെടുത്തു: കക്കോടി സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കക്കോടി: കെ.എസ്.എഫ്.ഇ ശാഖയില്‍ നിന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയ കേസില്‍ കക്കോടി സ്വദേശിയുള്‍പ്പെടെ രണ്ട് കോഴിക്കോട്ടുകാര്‍ അറസ്റ്റില്‍. കക്കോടി മോരിക്കര രയാസ് വീട്ടില്‍ ജയജിത്ത്, കെ.എസ്.എഫ്.ഇയില്‍ മാനേജരായിരുന്ന കൊമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സന്തോഷ് കൊണ്ടോട്ടി കെ.എസ്.എഫ്.ഇ ശാഖാ മാനേജരായിരിക്കെ 2016-2018
ശ്രദ്ധിക്കുക, ഓണ്‍ലൈന്‍ തൊഴില്‍ത്തട്ടിപ്പ് വ്യാപകമാവുന്നു; പയ്യോളി സ്വദേശിയുള്‍പ്പെടെ നിരവധി പേര്‍ക്ക് പണം നഷ്ടമായി
വടകര: കോവിഡ് കാലത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ പ്രതിസന്ധി മുതലെടുത്ത് വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. തൊഴില്‍വാഗ്ദാനംനല്‍കി വലിയതുക തട്ടിപ്പ് നടത്തുന്നതിനുപകരം നിശ്ചിതപണം കൂടുതല്‍ ആളുകളില്‍നിന്ന് തട്ടിപ്പുനടത്തുന്ന രീതിയാണിവര്‍ പയറ്റുന്നത്. ഷാര്‍ജയില്‍ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയതായി കാണിച്ച് പയ്യോളി സ്വദേശി ടി.കെ. സഹീര്‍ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. വടകര -കണ്ണൂര്‍ റൂട്ടില്‍ ബസ്